കോളജുകള്‍ രണ്ടുമണിക്കൂറെങ്കിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തണം: ഉന്നതവിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ജൂണ്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ കോളജുകള്‍ ദിവസവും ചുരുങ്ങിയത് രണ്ട് മണിക്കൂറെങ്കിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തണമെന്ന് നിര്‍ദേശം. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.

ഓണ്‍ലൈന്‍ ആയിട്ടാണ് ക്ലാസുകള്‍. ലോക്ഡൗണ്‍ അവസാനിക്കുന്ന ജൂണ് ഒന്നിന് ടെക്നിക്കല്‍ വിഭാഗം ഉള്‍പ്പെടെ എല്ലാ അധ്യാപകരും കോളജുകളില്‍ ഹാജരാകണം. ദിവസവും രാവിലെ 8.30നും വൈകുന്നേരം 3.30നും ഇടയിലായിരിക്കണം ക്ലാസുകളെന്നും മന്ത്രി പറഞ്ഞു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ യാത്രാ പ്രശ്നം നേരിടുന്നവര്‍ വിവരം പ്രിന്‍സിപ്പലിനെ അറിയിക്കണം.

ക്ലാസുകള്‍ സംബന്ധിച്ച് ആഴ്ചയില്‍ ഒരിക്കല്‍ വകുപ്പ് മേധാവി പ്രിന്‍സിപ്പലിന് റിപോര്‍ട്ട് നല്‍കണം. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാങ്കേതിക സൗകര്യമില്ലാത്ത വിദ്യാര്‍ഥികളെ കണ്ടെത്തുകയും സൗകര്യമൊരുക്കുകയും ചെയ്യണമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →