Tag
ന്യൂസ് ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് നരിക്കുനി സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരും ഭരണസമിതിയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കി. ബാങ്ക് പ്രസിഡന്റ് പി.സി.രവീന്ദ്രന്‍, സെക്രട്ടറി എം.സി. ഹരീഷ് കുമാര്‍ എന്നിവര്‍ 5,07,283 രൂപയുടെ ചെക്ക് ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന് കൈമാറി.

കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രി സ്റ്റാഫ് കൗണ്‍സില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 55,000 (അമ്പത്തിഅയ്യായിരം രൂപ) സംഭാവന നല്‍കി. സൂപ്രണ്ട് ഡോ.ഉമ്മര്‍ ഫാറൂഖ്, സെക്രട്ടറി പി.കെ.രാമകൃഷ്ണന്‍, ട്രഷറര്‍ കെ.പ്രദീപ് കുമാര്‍, ആര്‍.എം.ഒ ഡോ. ശ്രീജിത്ത്, കൊറോണ നോഡല്‍ ഓഫീസര്‍ ഡോ.മൈക്കിള്‍ എന്നിവരില്‍ നിന്നും ജില്ലാ കലക്ടര്‍ സാംബശിവ റാവു ചെക്ക് ഏറ്റുവാങ്ങി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *