സംസ്ഥാനത്ത് സ്കൂളുകളിൽ വെര്‍ച്വല്‍ പ്രവേശനോത്സവം, എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് വെര്‍ച്വല്‍ ആയി പ്രവേശനോത്സവം നടത്തുമെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൊവിഡ് കാലഘട്ടമായതിനാല്‍ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കാര്യങ്ങള്‍ നടത്തുമെന്നും വ്യാഴാഴ്ച 27/05/21 വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി അറിയിച്ചു.

കുട്ടികള്‍ സ്‌ക്കൂളില്‍ എത്തി പഴയ നിലയില്‍ ക്ലാസ് തുടങ്ങാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റേയും ഉന്നതാധികാര സമിതികളുടേയും അനുമതി വേണം. അതിനാല്‍ കൈറ്റ് വിക്ടേഴ്‌സ് ക്ലാസ് വഴി ഡിജിറ്റല്‍ ക്ലാസുകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. രണ്ട് ഘട്ടങ്ങളിലായാണ് പ്രവേശനോത്സവം നടത്തുന്നത്.

തുടക്കത്തില്‍ കുട്ടികള്‍ക്ക് ഡിജിറ്റല്‍ ക്ലാസുകളും പിന്നീട് ബ്രിഡ്ജ് ക്ലാസുകളും നടത്തും. ഡിജിറ്റല്‍ ക്ലാസുകളില്‍ കഴിഞ്ഞ വര്‍ഷത്തെ പാഠം ആവര്‍ത്തിക്കാതെ ഭേദഗതി വരുത്തും. തുടക്കത്തില്‍ കുട്ടികള്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ക്ലാസുകളും മുന്‍ വര്‍ഷത്തെ പാഠങ്ങളുമായി ബന്ധപ്പെടുത്തി ബ്രിഡ്ജിങ് ക്ലാസുകളും നടത്തുമെന്നും മന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പ്ലസ് വണ്‍ പരീക്ഷ സംബന്ധിച്ച് തീരുമാനമെടുക്കും. എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കി. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡി മൂല്യനിര്‍ണയം ജൂണ്‍ 1ന് ആരംഭിച്ച് 19ന് അവസാനിക്കും.

എസ്എസ്എല്‍സി മൂല്യനിര്‍ണയം ജൂണ്‍ 7 മുതല്‍ 25 വരെ. പ്ലസ് ടു ക്ലാസുകള്‍ ജൂണ്‍ രണ്ടാം ആഴ്ച തുടങ്ങും. 27 ലക്ഷം കുട്ടികള്‍ക്ക് ഭക്ഷ്യകിറ്റ് നല്‍കും. 9 ലക്ഷത്തിലധികം കുട്ടികള്‍ക്കാണ് യൂണിഫോം നല്‍കുന്നത്. ഒന്നാം വാല്യ പാഠപുസ്തകത്തിന്റെ 70% സ്‌കൂള്‍ സൊസൈറ്റി വഴി വിതരണം ചെയ്തു.

സ്‌കൂള്‍ എന്നു തുറക്കുമെന്നു ഇപ്പോള്‍ പറയാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇവരുടെ കാര്യം അനുഭാവപൂര്‍വം പരിഗണിക്കാന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചുവെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →