ബംഗളുരു: മൂന്നു മാസത്തിനുള്ളില്‍ 25,000 പേര്‍ക്ക് തൊഴില്‍ പ്രധാനം ചെയ്ത് ഇകൊമേഴ്‌സ് പ്രമുഖരായ ഫ്ലിപ്കാര്‍ട്ട്. കോവിഡ് രണ്ടാംതരംഗം രാജ്യത്ത് അലയടിച്ച് മാര്‍ച്ച് മേയ് കാലയളവിലാണ് കമ്പനി ഇത്രയും തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതെന്നതും ശ്രദ്ധേയമാണ്. പ്രാദേശിക ലോക്ക്ഡൗണുകള്‍ ശക്തമായതോടെ കൂടുതല്‍ ആളുകള്‍ ഇ പോര്‍ട്ടലുകളിലെത്തിയതാണ് കമ്പനിക്കു തുണയായത്.
വിതരണ മേഖലയിലാണ് ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടന്നത്. പുതിയ ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനവും കമ്പനി നല്‍കുന്നുണ്ട്. കോവിഡ് പശ്ചത്തലത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പരീശീലനം നല്‍കുന്നത്.



