തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ ഉല്‍പ്പന്നങ്ങള്‍ അന്യ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നതില്‍ നേരിടുന്ന ബുദ്ധിമട്ടുകള്‍ പരിഗണിച്ച് കൃഷി വകുപ്പിന്റെ വിപണി ഇടപാടുകള്‍ ശക്തമാക്കുമെന്ന് കൃഷി വകുപ്പുമന്ത്രി പി. പ്രസാദ് അറിയിച്ചു. പ്രധാനപ്പെട്ട ഉദ്‌പ്പന്നങ്ങള്‍ ഹോർട്ടി കോര്‍പ്പുവഴി സംഭരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പൈനാപ്പിള്‍ കര്‍ഷകരെ സാഹായിക്കുന്നതിനായി ഹോർട്ടികോര്‍പ്പ് വാഴക്കുളം ആഗ്രോ പ്രോസസിംഗ് കമ്പനി വഴി സംഭരണം ആരംഭിച്ചു. 31 ടണ്‍ പൈനാപ്പിള്‍ സംഭരിച്ചുകഴിഞ്ഞതായും മന്ത്രി അറിയിച്ചു. സുഭിക്ഷ കേരളം പദ്ധതിപ്രകരം കഴിഞ്ഞ സീസണില്‍ നടത്തിയ കപ്പ കൃഷിയിലെ വിളവും ഹോർട്ടികോര്‍പ്പ് സംഭരിക്കും. കൃഷി വകുപ്പിന്റെ പദ്ധതിപ്രകാരം അംഗങ്ങളായവര്‍ക്ക് അടിസ്ഥാന വില ലഭിക്കും. ഇതിനായി എല്ലാ ജില്ലകളിലും ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.