സിബിഐയുടെ പുതിയ മേധാവി: ഉന്നതാധികാര സമിതി 24/05/21 തിങ്കളാഴ്ച യോഗം ചേരും

ന്യൂഡല്‍ഹി: സിബിഐയുടെ പുതിയ ഡയറക്ടറെ തെരഞ്ഞെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി തിങ്കളാഴ്ച യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റിസ് എന്‍വി രമണ, ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി എന്നിവരാണ് സമിതി അംഗങ്ങള്‍. 1984-87 ബാച്ചുകളിലെ ഉദ്യോഗസ്ഥരുടെ പേരുകളാണ് പരിഗണനയിലുള്ളത്. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ബി.എസ്.എഫ്, നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മേധാവി രാകേഷ് അസ്താനയാണ്. എന്‍.ഐ.എ മേധാവി വൈ.സി മോദി, ഐ.ടി.ബി.പി എസ്.എസ്. ഡയറക്ടര്‍ ജനറല്‍ ദേശ്വാല്‍, സി.ഐ.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ സുബോധ് ജയ്സ്വാള്‍, ഉത്തര്‍പ്രദേശ് ഡിജിപി ഹിതേഷ് ചന്ദ്ര അവസ്തി, ചീഫ് ഓഫ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് അരുണ്‍ കുമാര്‍ എന്നിവരും പട്ടികയിലുണ്ട്.
സിബിഐ ഡയറക്ടര്‍ ആയിരുന്ന ആര്‍കെ ശുക്ല ഫെബ്രുവരി രണ്ടിന് വിരമിച്ചിരുന്നു. നിലവില്‍ 1988 ബാച്ചിലെ ഗുജറാത്ത് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ പ്രവീണ്‍ സിന്‍ഹയാണ് ആക്ടിംഗ് സിബിഐ മേധാവി. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന സിബിഐ ഡയറക്ടര്‍ക്ക് രണ്ട് വര്‍ഷമാണ് കാലാവധി. ള്ളത്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →