കൊല്ലം: യൂത്ത് കോണ്‍ഗ്രസ് നേതാവും കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറിയുമായ സുധീര്‍ ശാസ്‌താംകോട്ട(40) അന്തരിച്ചു. തലച്ചോറിലെ രോഗബാധയെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. കെഎസ് യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം കേരളത്തിലെ യുവജന സമരങ്ങളുടെ മുന്‍നിര പോരാളിയായിരുന്നു.പലതവണ പോലീസിന്റെ ലാത്തിയടിയേറ്റ് ചികിത്സ തേടിയിരുന്നു. കെഎസ് യു. സംസ്ഥാന സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
സംസ്‌കാരം 22.5.2021 ശനിയാഴ്‌ച നടക്കും. ഭാര്യ: ബി റൂബി(അദ്ധ്യാപിക,മൈനാഗപ്പളളി ചിത്തിരവിലാസം യുപിസ്‌കൂള്‍), മക്കള്‍: ഹയാന്‍,ഹൈഫ

