ഹിന്ദി ത്രില്ലർ വെബ് സീരീസ് ‘ദ ഫാമിലിമാൻ’ രണ്ടാംഭാഗത്തിന്റെ ട്രെയിലർ പുറത്ത്

രാജ് നിധിമോരു ഒ സംവിധാനവും ടി കെ കൃഷ്ണ നിർമ്മാണവും നിർവ്വഹിക്കുന്ന ഹിന്ദി ത്രില്ലർ വെബ്സീരീസ് ആണ് ദ ഫാമിലിമാൻ . ആദ്യ ഭാഗത്തിന് മികച്ച സ്വീകാര്യത ലഭിച്ച ഈ സീരീസിന്റ രണ്ടാംഭാഗത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു.

ആദ്യഭാഗത്തിൽ നീരജ് മാധവ് വില്ലനായി എത്തുമ്പോൾ രണ്ടാംഭാഗത്തിൽ സാമന്തയാണ് വില്ലൻ വേഷത്തിലെത്തുന്നത്. മനോജ് ബാജ്പേയ് കേന്ദ്രകഥാപാത്രമായി എത്തിയ ഈ സീരീസിൽ ഷരീബ് ഹഷ്മി, പ്രിയാമണി എന്നിവർ പ്രധാന വേഷത്തിലെത്തുന്നു.

നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ ) യുടെ സങ്കൽപ്പിക ബ്രാഞ്ച് ആയ ത്രട്ട് അനാലിസിസ് ആൻഡ് സർവേലൻസ് സെല്ലിലെ അന്വേഷണ ഉദ്യോഗസ്ഥൻ ശ്രീകാന്ത് തിവാരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് മനോജ് ബാജ്പേയ് എത്തുന്നത്.

Share
അഭിപ്രായം എഴുതാം