റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സത്യപ്രതിജ്ഞ 20ന്. പ്രവേശനം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മാത്രം

May 19, 2021 - 4:09 pm

തിരുവനന്തപുരം : പിണറായി വിജയന്റെ നേതൃത്വത്തിലുളള രണ്ടാം മന്ത്രിസഭ 2021 മെയ് 20ന് വ്യാഴാഴ്ച വൈകിട്ട് 3.30ന് സ്ത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സത്യപ്രതിജ്ഞക്കുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ചീഫ് സെക്രട്ടറി അറിയിച്ചു. കോവിഡ് 19 വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം.

ചടങ്ങിനെത്തുന്നവര്‍ ഉച്ചതിരിഞ്ഞ് 2.45 നുമുമ്പ് സ്റ്റേഡിയത്തിലെത്തണം. 48 മണിക്കൂറിനകം എടുത്തിട്ടുളള ആര്‍ടിപിസിആര്‍, ട്രൂനാറ്റ്, ആര്‍ടിലാമ്പ് നെഗറ്റീവ് റിസള്‍ട്ടോ കോവിഡ് വാകിസിനേഷന്‍ അന്തിമ സര്‍ട്ടിഫിക്കറ്റോ കൈവശം വയ്ക്കണം. ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് ടെസ്റ്റിനുളള സൗകര്യം എംഎല്‍എ ഹോസ്റ്റലിലും സെക്രട്ടറിയേറ്റ് അനക്‌സ് -1 മന്ദിരത്തിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെക്രട്ടറിയേറ്റ് അ്‌നക്‌സ് 1 , പ്രസ്‌ക്ലബ്ബ്, എന്നിവക്ക് എതിര്‍വശമുളള ഗേറ്റുകള്‍ വഴിയാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം. ക്ഷണക്കത്തിനൊപ്പം ഗേറ്റ്പാസും കാര്‍ പാസും ഉളളടക്കം ചെയ്തിട്ടുണ്ട്.

കാര്‍ പാര്‍ക്കിംഗ് സൗകര്യം സെക്രട്ടറിയേറ്റ് മെയിന്‍കാമ്പസ്, സെക്രട്ടറിയേറ്റ് അനക്‌സ്- 2 മന്ദിരം, കേരള സര്‍വകലാശാല കാമ്പസ്, യൂണിവേഴ്‌സിറ്റി കോളേജ്. ഗവ.സംസ്‌കൃത കോളേജ് എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ ചടങ്ങില്‍ ഉടനീളം നിര്‍ബന്ധമായും ഇരട്ടമാസ്‌ക് ധരിക്കുകയും കോവിഡ് 19 പ്രോട്ടോകാള്‍ കര്‍ശനമായി പാലിക്കുകയും ചെയ്യണമെന്ന് ചിഫ് സെക്രട്ടറി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *