പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞില്ല: നേപ്പാളില്‍ ശര്‍മ ഒലി വീണ്ടും പ്രധാനമന്ത്രി

കാഠ്മണ്ഡു: പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്തതിനാല്‍ കെ.പി ശര്‍മ ഒലിയെ വീണ്ടും പ്രധാനമന്ത്രിയായി നിയമിച്ചു. തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് തിങ്കളാഴ്ച നേപ്പാള്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കുന്നതില്‍ ഒലി സര്‍ക്കാര്‍ പരാജയപ്പെട്ടിരുന്നു. 275 അംഗങ്ങളുള്ള സഭയില്‍ ഭൂരിപക്ഷത്തിന് വേണ്ടത് 136 വോട്ടാണെന്നിരിക്കെ നേടാനായത് 93 വോട്ട് മാത്രം. ഇതോടെ മുഖ്യപ്രതിപക്ഷമായ നേപ്പാളി കോണ്‍ഗ്രസ് പുതിയ സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമം തുടങ്ങിയിരുന്നു.പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് വ്യാഴാഴ്ച വൈകിട്ട് ഒന്‍പത് മണിക്കുള്ളില്‍ മുന്നോട്ടുവരണമെന്ന് രാഷ്ട്രപതി ബിന്ദ്യാദേവി ഭണ്ഡാരി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിന് ഇതിന് സാധിച്ചില്ല. ഇതോടെ ഒലിയെ വീണ്ടും പ്രധാനമന്ത്രിയായി നിയമിക്കുകയായിരുന്നു.അതേസമയം ശര്‍മ ഒലി 30 ദിവസത്തിനുള്ളില്‍ വീണ്ടും പാര്‍ലമെന്റില്‍ വിശ്വാസ വോട്ട് നേടണം. ഇതിലും പരാജയപ്പെടുകയാണെങ്കില്‍ രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →