കേരളത്തിന്റെ ഓക്‌സിജന്‍ വിഹിതം ഉയര്‍ത്തണം:മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ ഓക്‌സിജന്‍ വിഹിതം 450 ടണ്‍ ആയി ഉയര്‍ത്തണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാന മന്ത്രിക്ക് കത്തയച്ചു.കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ വിഹിതം 358 മെട്രിക്ക് ടണ്ണായി വര്‍ദ്ധിപ്പിച്ചിരുന്നു .ഇതിന് പിന്നാലെയാണ് കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ 300 ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ അടിയന്തിരമായി ലഭ്യമാക്കണമെന്നും പ്രതിനിദിന വിഹിതം 450 ടണ്‍ ആക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തയച്ചത്.

സംസ്ഥാനത്ത കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണ്. ഓക്‌സിജന്‍ വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. ഈ ആവശ്യം പരിഗണിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തിനുളള പ്രതിദിന ഓക്‌സിജന്‍ വിഹിതം 135 മെട്രിക്ക് ടണ്‍ കൂടി വര്‍ദ്ധിപ്പിച്ചിരുന്നു. ഇത് നേരത്തെ 223 മെട്രിക്ക് ടണ്‍ ആയിരുന്നു. പ്രധാനമായും ബെല്ലാരി , ജംഷഡ്പൂര്‍,കഞ്ചിക്കോട, റുര്‍ക്കല, തുടങ്ങിയ പ്ലാന്റുകളില്‍ നിന്നാണ് അധിക ഓക്‌സിജന്‍ ലഭിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →