മന്ത്രിമാരുടെ എണ്ണം MLA മാരുടെ എണ്ണത്തിന്റെ പത്തിലൊന്നായി പരിമിതപ്പെടുത്തണമെന്ന് ‘സിവിൽ സൊസൈറ്റി ഫോർ കേരള’യുടെ മുഖ്യസംഘാടകൻ: അഡ്വ ജോൺ ജോസഫ്

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് പുതിയ പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന് ‘സിവിൽ സൊസൈറ്റി ഫോർ കേരള’. സാമ്പത്തിക പ്രതിസന്ധിക്കൊപ്പം മുൻകാല മാനദണ്ഡം കൂടി പുനസ്ഥാപിച്ചു കൊണ്ട്, മന്ത്രിമാരുടെ എണ്ണം MLA മാരുടെ എണ്ണത്തിന്റെ പത്തിലൊന്നായി പരിമിതപ്പെടുത്തണമെന്ന് ‘സിവിൽ സൊസൈറ്റി ഫോർ കേരള’യുടെ മുഖ്യ സംഘാടകനായ അഡ്വ ജോൺ ജോസഫ് നിയുക്ത മുഖ്യമന്ത്രിയോട് മെയ് 14 വെള്ളിയാഴ്ച നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയെ കൂടാതെ എ വിജയരാഘവനും,സി പി എം , സി പി ഐ സംസ്ഥാന ഘടകങ്ങൾക്കും ഇ മെയ്ൽ വഴി നിവേദനം അയച്ചിട്ടുണ്ട്.

കേരളം കടന്നു പോകുന്ന വലിയ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചു സത്യപ്രതിജ്ഞ ചടങ്ങ് ഏറ്റവും ലളിതമായും, പരസ്യങ്ങൾക്കുൾപ്പടെയുള്ള ചെലവ് കുറച്ചും മാതൃകാപരമായി നടത്തണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മന്ത്രിമാരുടെ എണ്ണം MLA മാരുടെ എണ്ണത്തിന്റെ പത്തിലൊന്നായി പരിമിതപ്പെടുത്തണം. വകുപ്പ് വിഭജനം യുക്തി സഹമായി നടത്തിക്കൊണ്ട് കാര്യക്ഷമത ഒട്ടും കുറയാതെ ഇത്‌ സാധ്യമാക്കാവുന്നതാണ്. മാതൃകപരമായ ഒരു വകുപ്പ് വിഭജന രീതി സിവിൽ സൊസൈറ്റി ഫോർ കേരള വികസിപ്പിച്ചിട്ടുണ്ടെന്നും നിവേദനത്തിൽ പറയുന്നുണ്ട്.

ഭരണ പരിചയവും കഠിനധ്വാന ശീലവും ഉള്ളവരെ മന്ത്രിമാരായി കണ്ടെത്തി, ചെറിയ എണ്ണം മന്ത്രിമാരെ നിയമിച്ചു സർക്കാരിന്റെ കാര്യക്ഷമത ഉറപ്പ് വരുത്താനാകും.
മന്ത്രിമാരുടെ പേർസണൽ സ്റ്റാഫിനെ സർക്കാർ സർവീസിൽ നിന്ന് ഡെപ്യൂറ്റേഷൻ വ്യവസ്ഥയിൽ നിയമിക്കണമെന്ന ജനങ്ങളുടെ ചിരകാലഭിലാഷം ഇത്തവണ പൂർത്തീകരിക്കണമെന്നും ജനങ്ങൾ എൽ ഡി എഫിനു നൽകിയ വലിയ പിന്തുണക്കുള്ള നന്ദിസൂചകമായി ഈ നടപടി കണക്കാക്കപ്പെടുമെന്നും നിവേദനത്തിൽ പറയുന്നു.

നിവേദനത്തിലെ ആവശ്യങ്ങൾ

  1. കേരളം കടന്നു പോകുന്ന വലിയ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചു സത്യപ്രതിജ്ഞ ചടങ്ങ് ഏറ്റവും ലളിതമായും, പരസ്യങ്ങൾക്കുൾപ്പടെയുള്ള ചെലവ് കുറച്ചും മാതൃകാപരമായി നടത്തണം എന്ന് അഭ്യർത്ഥിക്കുന്നു.
  2. സാമ്പത്തിക പ്രതിസന്ധിക്കൊപ്പം മുൻകാല മാനദണ്ഡം കൂടി പുനസ്ഥാപിച്ചു കൊണ്ട്, മന്ത്രിമാരുടെ എണ്ണം MLA മാരുടെ എണ്ണത്തിന്റെ പത്തിലൊന്നായി പരിമിതപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. വകുപ്പ് വിഭജനം യുക്തി സഹമായി നടത്തിക്കൊണ്ട് കാര്യക്ഷമത ഒട്ടും കുറയാതെ ഇത്‌ സാധ്യമാക്കാവുന്നതാണ്. മാതൃകപരമായ ഒരു വകുപ്പ് വിഭജന രീതി സിവിൽ സൊസൈറ്റി 4 കേരള വികസിപ്പിച്ചിട്ടുണ്ടെന്നു സൂചിപ്പിക്കട്ടെ.
    ഭരണ പരിചയവും കഠിനധ്വാന ശീലവും ഉള്ളവരെ മന്ത്രിമാരായി കണ്ടെത്തി, ചെറിയ എണ്ണം മന്ത്രിമാരെ നിയമിച്ചു സർക്കാരിന്റെ കാര്യക്ഷമത ഉറപ്പ് വരുത്താനാകും.
  3. മന്ത്രിമാരുടെ പേർസണൽ സ്റ്റാഫിനെ സർക്കാർ സർവീസിൽ നിന്ന് ഡെപ്യൂറ്റേഷൻ വ്യവസ്ഥയിൽ നിയമിക്കണമെന്ന ജനങ്ങളുടെ ചിരകാലഭിലാഷം ഇത്തവണ പൂർത്തീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ജനങ്ങൾ LDF നു നൽകിയ വലിയ പിന്തുണക്കുള്ള നന്ദിസൂചകമായി ഈ നടപടിയെ കണക്കാക്കുമെന്ന് കരുതുന്നു.
  4. ആരോപണ വിധേയരായിട്ടുള്ളവരും ക്രിമിനൽ കേസിൽ പ്രതികളായിട്ടുള്ളവരും മന്ത്രിസഭയിൽ ഉണ്ടാകില്ലെന്നു സിവിൽ സൊസൈറ്റി 4 കേരള പ്രതീക്ഷിക്കുന്നു.
    പരിപാടിയുടെ മുഖ്യ സംഘാടകനായ അഡ്വ. ജോൺ ജോസഫിന്റെ ഫോൺ നമ്പർ: 9447985796

Share
അഭിപ്രായം എഴുതാം