തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയുടെ തുടക്കം ആര്‍ഭാടങ്ങളില്ലാതെ ആയിരിക്കുമെന്ന് സൂചന. വളരെ കുറഞ്ഞ ചെലവിലായിരിക്കും മന്ത്രിമന്ദിരങ്ങളുടെ പുതുക്കല്‍ ഉള്‍പ്പെടയുളളവ ചെയ്യുന്നത്. ഔദ്യോഗിക വാഹനങ്ങളും പുതിയത് വാങ്ങാന്‍ സാധ്യതയില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. ഇതിനോടകം ആദ്യമന്ത്രിസഭയിലെ 6 മന്ത്രിമാര്‍ തങ്ങളുടെ വാഹനങ്ങള്‍ തിരിച്ചേല്‍പ്പിച്ചുകഴിഞ്ഞു.പുതിയ മന്ത്രിമാരുടെ പട്ടിക ആകുമ്പോഴേക്ക് മുഴുവന്‍പേരും ഔദ്യോഗികവാഹനം തിരിച്ചേല്‍പ്പിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ഇന്നോവ ക്രിസ്റ്റി വണ്ടികളാണ് മന്ത്രിമാര്‍ക്ക് നല്‍കിയിരിക്കുന്നത്. ഇത് തിരികെ വാങ്ങി അറ്റകുറ്റപണികള്‍ നടത്തി പുതിയ മന്ത്രിമാര്‍ക്ക് നല്‍കാനാണ് തീരുമാനം. സ്ഥാനം ഒഴിയുന്ന മന്ത്രമാര്‍ക്ക് ഓഫീസും വസതിയും ഒഴിയാന്‍ 15 ദിവസത്തെ സാവകാശം നല്‍കും.
മന്ത്രിമാരുടെ ഔദ്യോഗിക വസതിയുടെ ചുമതല ടൂറിസം വുപ്പിനും ഓഫീസിന്റെ ചുമതല സെക്രട്ടറിയേറ്റിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിനുമാണ്. ഇവ പൊതുമരാമത്ത് വപ്പിനെക്കൊണ്ട് അറ്റകുറ്റപണികള്‍ ചെയ്യിച്ചാണ് പുതിയമന്ത്രിമാര്‍ക്ക് കൈമാറേണ്ടത് . ഇക്കാര്യത്തില്‍ പുതിയ മന്ത്രിമാരുടെ താല്‍പര്യം കൂടി പരഗണിക്കും.
അതേസമയം പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 20-ാംതീയതി വൈകിട്ട് മൂന്നരക്ക് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ മടക്കും 750 പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുനന്ത്. .കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 2 മീറ്റര്‍ അകലത്തില്‍ ഇരിപ്പിടങ്ങള്‍ സജ്ജീകരിക്കും. പുതിയനിയമ സഭയിലേയും പഴയ നിയമ സഭയിലേയും അംഗങ്ങള്‍, സ്ഥാനം ഒഴിയുന്ന മന്ത്രിമാര്‍ , പുതിയ മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍ രാഷ്ട്രീയ സാസംസ്‌കാരിക സാമുദായിക ചലചിത്ര രംഗങ്ങളില്‍ നിന്നുളള പ്രമുഖര്‍ മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി 750 പേരെയാണ് ചടങ്ങിലേക്ക് ക്ഷണിക്കുക. പൊതുജനങ്ങള്‍ക്ക പ്രവേശനം ഉണ്ടാവില്ല.

