മാടമ്പിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ട് സിനിമാലോകം

ഈ കോവിഡ് കാലത്ത് നിരവധി പ്രതിഭകളെയാണ് സിനിമ ലോകത്തിന് നഷ്ടമായിരിക്കുന്നത്. കോവിഡ് കാലം സിനിമ ലോകത്തിന് വിയോഗ കാലം.
തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്റെ മരണവാർത്ത പിന്നാലെയാണ് എഴുത്തുകാരനും തിരക്കഥാകൃത്തും നടനുമായ മാടമ്പ് കുഞ്ഞുകുട്ടനും മരണത്തിന്റെ കൈപിടിച്ച് യാത്രയായത്.

മാടമ്പിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ട് സിനിമാലോകം. മാടമ്പ് കുഞ്ഞിക്കുട്ടൻ സാറിന് ആദരാഞ്ജലികൾ. സോഷ്യൽ മീഡിയ ടൈം ലൈനുകൾ ചരമകോളം പോലെ കണ്ടുതുടങ്ങിയിരിക്കുന്നു. വിടപറഞ്ഞ വർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പ്രാർഥനകൾ. കൂടാതെ ഈ കാലം വേഗത്തിൽ മെച്ചപ്പെടും എന്ന് പ്രതീക്ഷിക്കുന്നു എന്നാണ് പൃഥ്വിരാജ് കുറിക്കുന്നത്. മഞ്ജുവാര്യരും, മനോജ് കെ ജയനും, ഗിന്നസ് പക്രുവും സോഷ്യൽ മീഡിയയിൽ മാടമ്പിന് ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്.

പ്രശസ്തനായ എഴുത്തുകാരൻ, നടൻ, ബഹുമുഖപ്രതിഭ, ശ്രീ മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു. എന്നും നല്ല സിനിമകളുടെ ഭാഗമായി നിൽക്കാൻ ആഗ്രഹിച്ചിരുന്ന അദ്ദേഹത്തിന്റെ കാര്യം ഇന്നലെയും കൂടി സംസാരിച്ചിരുന്നു. പുതിയ ചിത്രത്തിൽ അദ്ദേഹം ഒരു റോളിൽ വരുന്നതിനെക്കുറിച്ച്. ഈ യാത്ര തികച്ചും ആകസ്മികം. ആദരാഞ്ജലികൾ. പ്രണാമം. മനോജ് കെ ജയൻ കുറിക്കുന്നു.

ഏറെനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്ന മാടമ്പിനെ കഴിഞ്ഞ ദിവസം പനിയെതുടർന്ന് തൃശൂർ അശ്വിനി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തപ്പോൾ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മലയാള സിനിമയിൽ നിന്ന് ഒരു പ്രതിഭയെ കൂടി കോവിഡ് തട്ടിയെടുത്തിരിക്കുന്നു.

Share
അഭിപ്രായം എഴുതാം