തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും താത്ക്കാലികമായി നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അലംഭാവം ഉണ്ടാവാതിരിക്കാന്‍ ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കും. പഠനം പൂര്‍ത്തിയാക്കിയവര്‍, ഉപരിപഠനം കഴിഞ്ഞ് തിരിച്ചെത്തിയവര്‍ എന്നിവരെ സേവനത്തിലേക്ക് കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിരമിച്ച ഡോക്ടര്‍മാര്‍, അവധി കഴിഞ്ഞ ഡോക്ടര്‍മാര്‍ എന്നിവരേയും സേവനത്തിലേക്കെത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് 10.5.2021ല്‍ 27,487 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 3494, തൃശൂര്‍ 3280, എറണാകുളം 2834, കോഴിക്കോട് 2522, പാലക്കാട് 2297, കൊല്ലം 2039, ആലപ്പുഴ 1908, കണ്ണൂര്‍ 1838,കോട്ടയം 1713, കാസര്‍കോട് 919, പത്തനംതിട്ട 450, ഇടുക്കി 422, വയനാട് 328 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ ഉണ്ടായത്.
കഴിഞ്ഞ 24 മണിക്കൂറില്‍ 99748 സാമ്പിളുുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റവിറ്റി നിരക്ക് 27.56 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 65 മരണങ്ങള് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 5879 ആയി .ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 255 പേര് സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ് .24,815 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2303 പേരുടെ ഉറവിടം വ്യക്തമല്ല. 114 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു. കണ്ണൂര്‍ 45, എറണാകുളം 14, തിരുവനന്തപുരം 12, കാസര്‍കോട് 11, തൃശൂര്‍ 9 വയനാട് 7,കൊല്ലം ,പാലക്കാട് 5 വീതം , പത്തനംതിട്ട 4, മലപ്പുറം 2 എന്നിങ്ങനെയാണ് രോഗം ബാധിച്ചത്.
രോഗം ബാധിച്ച് ചികിതസയിലായിരുന്ന 31,209 പേര് രോഗമുക്തരായി . 4,19,726 പേരാണ് ഇനി ചികിത്സയിലുളളത്. 15,04,160 പേര് ഇതുവരെ കോവിഡി്ല് നിന്ന് മുക്തരായി. വിവിധ ജില്ലകളിലായി 9,89, 991 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുളളത്. ഇവരില്‍ 9,56,932 പേര് വീട്/ ,ഇന്സ്റ്റ്റ്റിറ്റ്യൂഷനല് ക്വോറന്റൈനിലും 33,059 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3580 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

