പാറശാല: പാറശാല ഗ്രാമ പഞ്ചായത്ത് പണികഴിപ്പിച്ച ശാന്തി നിലയത്തിന്റെ (ക്രിമിറ്റോറിയം) പ്രവര്‍ത്തനം 2021 മെയ് 7 മുതല്‍ ആരംബിച്ചു. നെയ്യാറ്റിന്‍കര തൊഴുക്കല്‍ ,ശാന്തിവിള സ്വദേശി വിശ്വനാഥന്റെ മൃതദേഹമാണ് ഇവിടെ ആദ്യമായി സംസ്‌ക്കരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് മഞ്ചുസ്മിത, വൈസ് പ്രസിഡന്റ് ആര്‍.ബിജു, വാര്‍ഡ് മെമ്പര്‍മാര്‍ വിശ്വനാഥന്റെ ബന്ധുക്കള്‍ തുടങ്ങിയവര്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ചടങ്ങില്‍ പങ്കെടുത്തു. കോവിഡ് ബാധിച്ച് മരിച്ച കല്ലിയൂര്‍ സ്വദേശി മനുശങ്കറിന്റെ മൃതദേഹവും ഇതോടൊപ്പം ഇവിടെ സംസ്‌കരിച്ചു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പേതന്ന ശ്മശാനം ഉദ്ഘാടനം ചെയതിരുന്നെങ്കിലും പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ല. തിരുവനന്തപുരത്തെ ശാന്തി കവാടത്തിലായിരുന്നു പാറശ്ലയിലുളളവരും സംസ്‌കാരം നടത്തിയിരുന്നത്. ഇത് നാട്ടുകാരെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് ഭരണ സമിതി ഇടപെ്ട്ട പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. ശ്മശാനത്തിന്റെ പ്രവര്‍ത്തനം നെയ്യാറ്റിന്‍കര താലൂക്കിലും അതിര്‍ത്തിയിലുളളവര്‍ക്കും പ്രയോജനപ്പെടും.