കോവിഡ് രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍പെട്ടു

കൊച്ചി:കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞു. പളളൂരുത്തി കച്ചേരിപ്പടിയില്‍ വെച്ചാണ് അപകടം. ഇടക്കൊച്ചി സ്വദേശിയായ രോഗിയെ ഫോര്‍ട്ടുകൊച്ചി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നായിരുന്നു യാത്ര. കച്ചേരിപ്പടി ജംങ്ഷനില്‍ വച്ച് ആംബുലന്‍സ് കീഴ്‌മേല്‍ മറിയുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത് . കോവിഡ് രോഗി പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ഡ്രൈവര്‍ക്ക് നിസാര പരിക്കുകളുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →