ലോക്ക്ഡൗണ്‍ സമയം യാത്രാപാസിനുളള ഓണ്‍ലൈന്‍ സംവിധാനം 08/05/21 ശനിയാഴ്ച വൈകുന്നേരത്തോടെ

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ സമയത്ത് യാത്ര ചെയ്യുന്നതിനുളള പോലീസ് പാസിനായുളള ഓണ്‍ലൈന്‍ സംവിധാനം 2021 മെയ് മാസം എട്ടാം തിയതി ശനിയാഴ്ച വൈകുന്നേരത്തോടെ നിലവില്‍ വരും. അവശ്യ സര്‍വീസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് അവരുടെ സ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാവുന്നതാണ്. ഇവര്‍ക്ക് പ്രത്യേകം പോലീസ് പാസിന്റെ ആവശ്യമില്ല. വീട്ടുജോലിക്കാര്‍ക്കും കൂലിപ്പണിക്കാര്‍ക്കും ശനിയാഴ്ച സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യില്‍ കരുതി യാത്രചെയ്യാം.

പാസിനുളള ഓണ്‍ലൈന്‍ സംവിധാനം ശനിയാഴ്ച വൈകുന്നേരത്തോടെ നിലവില്‍ വരും. അതിനുശേഷം മേല്‍പ്പറഞ്ഞ വിഭാഗത്തില്‍ പെട്ടവര്‍ നേരിട്ടോ അവരുടെ തൊഴില്‍ ദാദാക്കള്‍ മുഖാന്തിരമോ പാസിന് അപേക്ഷിക്കേണ്ടതാണ്.അടിയന്തിരമായി പാസ് ആവശ്യമുളളവര്‍ക്ക് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ നേരിട്ട് സമീപിച്ച് പാസിന് അപേക്ഷ നല്‍കാം. ഇരുവശത്തേക്കും യാത്ര ചെയ്യുന്നതിനുളള പാസ് യാത്ര തുടങ്ങുന്ന സ്ഥലത്തുളള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ നല്‍കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →