പാലക്കാട്‌ വ്യവസായിയെ വെട്ടിക്കൊന്നു

പാലക്കാട്‌: പാലക്കാട്‌ കൊല്ലങ്കോട്‌ വ്യവസായിയെ വെട്ടിക്കൊന്നു. ബെംഗളൂരുവില്‍ വ്യവസായിയായ ടിഎന്‍ രാജേന്ദ്രനാണ്‌ കൊല്ലപ്പെട്ടത്‌. കൊല്ലങ്കോട്‌ നെന്മേനിക്കടുത്ത്‌ മണികണ്‌ഠന്‍കുളത്തെ കൃഷിയിടത്തിലാണ്‌ സംഭവം. പാടത്ത്‌ വെട്ടേറ്റു കിടന്ന രാജേന്ദ്രനെ സഹായി സുദീപ്‌ വിളിച്ചതനുസരിച്ച്‌ കാറുമായെത്തിയ നാട്ടുകാരാണ്‌ കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്‌.

പക്ഷെ ജീവന്‍ രക്ഷിക്കാനായില്ല. കൊല്ലംകോട്‌ ബിജെപിയുടെ പഞ്ചായത്തംഗം ടി.എന്‍ രമേശിന്റെ സഹോദരനാണ്‌ മരിച്ച രാജേന്ദ്രന്‍ . രമേശും രാജേന്ദ്രനും തമ്മില്‍ സ്വത്ത്‌ തര്‍ക്കമുണ്ടായിരുന്നു. ദൃക്‌സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ കൊല്ലങ്കോട്‌ പോലീസ്‌ മൂന്നുപേരെ കസറ്റഡിയിലെടുത്തു. ഏറെക്കാലമായി ബെംഗളൂരുവിലാണ്‌ രാജേന്ദ്രനും കുടുംബവും താമസിക്കുന്നത്‌. സഹോദരനുമായുളള സ്വത്തുതര്‍ക്കമാണ്‌ കൊലപാതകത്തിലേക്ക്‌ നയിച്ചതെന്നാണ്‌ സൂചനകള്‍. തര്‍ക്കമുളള പാടത്ത്‌ കഴിഞ്ഞ ദിവസം സഹോദരന്‍ നെല്ലുവിതച്ചിരുന്നു. അവിടെവെച്ചുതന്നെയാണ്‌ രാജേന്ദ്രന്‌ വെട്ടേറ്റത്‌ .രാജേന്ദ്രന്റെ സഹായിയും സംഭവത്തിന്‌ ദൃക്‌സാക്ഷിയുമായ സുദീപിന്റെ മൊഴിയനുസരിച്ചാണ്‌ മൂന്നുപേരെ കസ്‌റ്‌ഡിയലെടുത്തിട്ടുളളത്‌. സംഭവവുായി രമേശിന്‌ പങ്കുണ്ടോയെന്ന കാര്യം പോലീസ്‌ പരിശോധിക്കും.

Share
അഭിപ്രായം എഴുതാം