അപ്പോളോ 11 ചന്ദ്ര ദൗത്യത്തിലെ ബഹിരാകാശ സഞ്ചാരി മൈക്കിൾ കോളിൻസ് അന്തരിച്ചു

ന്യൂയോർക്ക് : മനുഷ്യനെ ആദ്യമായി ചന്ദ്രനിലിറക്കിയ 1969ലെ അമേരിക്കയുടെ അപ്പോളോ 11 ദൗത്യത്തിലെ ബഹിരാകാശ സഞ്ചാരി മൈക്കിൾ കോളിൻസ് (90) അന്തരിച്ചു. ഏപ്രിൽ 29 ന് ട്വിറ്ററിലൂടെ കുടുംബമാണ് അദ്ദേഹത്തിന്റെ മരണവാർത്ത പുറത്തുവിട്ടത്. കാൻസർ ബാധിച്ചു ചികിത്സയിലായിരുന്നു. നീൽ ആംസ്ട്രോങ്, എഡ്വിൻ ആൽഡ്രിൻ എന്നിവരായിരുന്നു ആ സംഘത്തിലെ മറ്റു രണ്ടു അംഗങ്ങൾ.

നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിലിറങ്ങിയപ്പോൾ കൊളംബിയ എന്ന ആ കമാൻഡ് മൊഡ്യൂളിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് മൈക്കൾ കോളിൻസ് ആയിരുന്നു. ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിൽനിന്നു തിരിച്ചു വരുന്നതുവരെ മൈക്കിൾ കൊളിൻസ് ചന്ദ്രനു ചുറ്റും കമാൻഡ് മൊഡ്യൂളുമായി കറങ്ങുകയായിരുന്നു.

ചരിത്രത്തിൽ തന്റെ പേര് മൂന്നാമതായിരിക്കുമെന്ന് തനിക്കറിയാമായിരുന്നു എന്ന് കോളിൻസ് പിന്നീട് പറഞ്ഞിട്ടുണ്ട്. കൊളംമ്പിയയിൽ ഏകനായി ചന്ദ്രനെ വലം വയ്ക്കുമ്പോൾ കോളിൻസ് ഭൂമിയെ കുറിച്ച് പറഞ്ഞ വാക്കുകൾക്ക് പക്ഷേ കാലത്തെ അതിജീവിക്കാനുള്ള ശേഷിയുണ്ടായിരുന്നു. ‘ശാന്തം ഗംഭീരം പക്ഷേ ദുർബലം’ .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →