റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വഴിയിൽ ഹമ്മിംഗ് പക്ഷികളുടെ കൂടുകൾ കണ്ടെത്തി, ട്രാൻസ് മൗണ്ടെയ്ൻ ഓയിൽ പൈപ്പ്ലൈൻ പദ്ധതിയുടെ നിർമാണം നിർത്തിവച്ച് ക്യാനഡ

April 29, 2021 - 5:17 pm

ഒട്ടാവ: ക്യാനഡയിലെ ഏറ്റവും വലിയ ഓയിൽ പൈപ്പ്ലൈൻ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനം നിർത്തിവച്ചു. ട്രാൻസ് മൗണ്ടെയ്ൻ ഓയിൽ പൈപ്പ്ലൈൻ പദ്ധതിയുടെ നിർമാണം നിർത്തിവച്ചതിൻ്റെ കാരണം പൈപ്പ് ലൈൻ പോകുന്ന പ്രദേശത്തെ ഹമ്മിംഗ് പക്ഷികളുടെ കൂടുകളും ആവാസവുമാണ്.

പൈപ്പ്ലൈൻ പദ്ധതിയുടെ ചില ജോലികൾ നിർത്തുമെങ്കിലും . നിയന്ത്രണങ്ങൾക്ക് വിധേയമല്ലാത്ത പ്രദേശങ്ങളിൽ ജോലി തുടരും. സോംഗ്, സ്പാരോസ്, പൈൻ സിസ്കിൻസ്, അമേരിക്കൻ റോബിൻസ്, ബ്ലാക്ക് ക്യാപ്ഡ് ചിക്കഡീസ് എന്നിവയുൾപ്പെടെയുള്ള മറ്റ് ദേശാടന പക്ഷികളെയും ഈ പ്രദേശത്ത് നിന്ന് കണ്ടെത്തിയിരുന്നു.

കനേഡിയൻ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം മരങ്ങൾ വെട്ടിമാറ്റുന്നതുൾപ്പെടെയുള്ള നിർമാണം താൽക്കാലികമായി നിർത്താൻ കമ്പനിയോട് നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു.

ആൽബർട്ടയിൽ നിന്ന് ബ്രിട്ടീഷ് കൊളംബിയ തീരത്തേക്ക് ആയിരത്തിലധികം കിലോമീറ്റർ ഓയിൽ പൈപ്പ്ലൈൻ വികസിപ്പിക്കാനുള്ള പദ്ധതിക്ക് തിരിച്ചടിയാണ് നിയന്ത്രണങ്ങൾ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *