തിരുവനന്തപുരത്ത് ഹോട്ടലിൽ വൻ തീപിടുത്തം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലിൽ വൻ തീപിടുത്തം. ആറ് യൂണിറ്റ് ഫയർ ഫോഴ്സെത്തി നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. 27/04/21 ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.

കവടിയാറിലെ ഹോട്ടലിന്റെ മൂന്നാമത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കയർ കെട്ടി താഴെ ഇറക്കുകയായിരുന്നു.

തീപിടുത്തം ശ്രദ്ധയിൽപ്പെട്ടയുടൻ പ്രദേശവാസികൾ അ​ഗ്നിശമനാ കേന്ദ്രത്തിൽ വിവരം അറിയിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന കെഎസ്ഇബി ജീവനക്കാരാണ് ഇതര സംസ്ഥാനത്തൊഴിലാളികളുടെ രക്ഷയ്ക്കായി എത്തിയത്. ചെങ്കൽ ചൂളയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള ഫയർ ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →