സോളാർ തട്ടിപ്പു കേസിൽ പ്രതി സരിത എസ് നായർക്ക് 6 വർഷം കഠിന തടവ്

കോഴിക്കോട്: സോളാർ തട്ടിപ്പു കേസിൽ രണ്ടാം പ്രതി സരിത എസ് നായർക്ക് 6 വർഷം കഠിന തടവ്. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 27/04/21 ചൊവ്വാഴ്ച സരിതയെ ശിക്ഷിച്ചു കൊണ്ട് വിധി പുറപ്പെടുവിച്ചത്.

ഒന്നാം പ്രതി ബിജു രാധാകൃഷ്ണൻ ക്വാറൻ്റീനിൽ ആയതിനാൽ വിധി പിന്നീട് പ്രഖ്യാപിക്കും. കോഴിക്കോട് സ്വദേശി അബ്ദുൾ മജീദാണ് പരാതിക്കാരൻ. മൂന്നാം പ്രതിയായിരുന്ന ബി. മണിമോനെ കോടതി വെറുതെ വിട്ടു. സോളാർ പാനൽ സ്ഥാപിക്കാൻ 42.70 ലക്ഷം വാങ്ങി വഞ്ചിച്ചെന്നാണ് കേസ്.

പരാതിക്കാരനായ അബ്ദുൾ മജീദിൻ്റെ വീട്ടിലും ഓഫീസിലും സോളാർ പാനലുകൾ സ്ഥാപിക്കാമെന്നായിരുന്നു കരാർ.

Share
അഭിപ്രായം എഴുതാം