റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലയാളി ശാസ്ത്രജ്ഞന്‍ ഡോ. റെനോജ് ജെ.തയ്യില്‍ കോവിഡ് ബാധിച്ച് മരിച്ചു

April 23, 2021 - 11:49 am

ന്യൂ ഡല്‍ഹി: മലയാളി ശാസ്ത്രജ്ഞന്‍ ഡോ. റെനോജ് ജെ തയ്യില്‍ (53) കോവിഡ് ബാധിച്ച് മരിച്ചു. ഋഷികേശിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. റൂര്‍ക്കി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈട്രോളജിയിലെ സീനിയര്‍ സയന്റിസ്റ്റാണ് ഡോ. റെനോജ്. ഇന്ത്യയുടെ അന്റാര്‍ട്ടിക് പര്യവേക്ഷണ സംഘത്തില്‍ അംഗമായിരുന്നു. റൂര്‍ക്കി ഹരിദ്വാര്‍ റോഡിലെ എഐഎച്ച് കോളനിയിലാണ് താമസം.

റെനോജോയുടെ സംസ്‌കാരം ഇന്ന് കോവിഡ് പ്രോട്ടോകോള്‍ പ്രകാരം 2021 ഏപ്രില്‍ 23ന് റൂര്‍ക്കിയില്‍ നടത്തും ഭാര്യ: ജിന്‍സ് നമ്പിശേരില്‍ (ആലക്കോട്)റൂര്‍ക്കി മൗണ്ട് ‌ഫോര്‍ട്ട സ്‌കൂളില്‍ അദ്ധ്യപികയാണ് മക്കള്‍: ഷൈണ്‍(ബി.ടെക് എഞ്ചിനീയര്‍), റയാണ്‍(റൂര്‍ക്കിമോണ്ട്‌ഫോര്‍ട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥി)

പാലാ അന്തീനാട്ടുനിന്ന് കണ്ണൂര്‍ ചെറുപുഴയിലേക്ക് കുടിയേറി താമസിച്ച തയ്യില്‍ ജോണ്‍ (അപ്പച്ചന്‍)-കുട്ടിയമ്മ ദമ്പതികളുടെ ഇളയ മകനാണ് ഡോ.റെനോജ്. കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജില്‍നിന്ന് ബിരുദവും ആന്ധാ സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദവും നേടി . ഡെല്‍ഹി ജെ.എന്‍.യുവില്‍നിന്നാണ് ഡോക്ട്രേറ്റ് നേടിയത്. ഹിമാലയത്തിലെ മഞ്ഞുപാളികളെക്കുറിച്ചും കേരളത്തിലെ പ്രളയത്തെക്കുറിച്ചുമുളള റെനോജിന്റെ ലേഖനങ്ങള്‍ ശ്രദ്ധേയമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *