ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ 24 ക്രയോജനിക് കണ്ടെയ്‌നറുകൾ ഇറക്കുമതി ചെയ്യാനൊരുങ്ങി ടാറ്റ

ന്യൂഡൽഹി: കോവിഡിൽ വിറങ്ങലിച്ചു നിൽക്കുന്ന രാജ്യത്തിന് കൈത്താങ്ങാകുകയാണ് ടാറ്റ ഗ്രൂപ്പ്. ദ്രവ രൂപത്തിലുള്ള ഓക്സിജൻ കൊണ്ടുപോകാൻ വേണ്ടി 24 ക്രയോജനിക് കണ്ടെയ്‌നറുകൾ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് ടാറ്റ.21/04/21 ബുധനാഴ്ച സമൂഹമാധ്യമങ്ങളിലൂടെയാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. 

മഹാമാരിക്കെതിരായ ഈ പോരാട്ടത്തിൽ രാജ്യത്തിനൊപ്പം നിന്ന് സാധ്യമായതെല്ലാം ചെയ്യുമെന്ന് ടാറ്റ ഗ്രൂപ്പ് വ്യക്തമാക്കി. വെന്റിലേറ്ററുകളും പിപിഇ കിറ്റുകളും മാസ്കുകളും കൈയ്യുറകളും കോവിഡ് ടെസ്റ്റിങ് കിറ്റുകളും വലിയ തോതിൽ ഇറക്കുമതി ചെയ്ത് കഴിഞ്ഞ വർഷവും ടാറ്റ രാജ്യത്തിന്റെ രക്ഷയ്ക്കെത്തിയിരുന്നു. കേരളത്തിനായി ഒരു കോവിഡ് ആശുപത്രിയും ടാറ്റ നൽകി. 1500 കോടിയാണ് ടാറ്റ ഗ്രൂപ്പ് കൊറോണ മഹാമാരിയെ നേരിടാൻ നീക്കിവച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →