കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഒരൊറ്റ ദിവസം സംസ്ഥാനത്തൊട്ടാകെ കേസെടുത്തത് 6355 പേര്‍ക്കെതിരെ

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഏപ്രിൽ 21 ബുധനാഴ്ച 6355 പേര്‍ക്കെതിരെ കേസെടുത്തു.

ബുധനാഴ്ച അറസ്റ്റിലായത് 1251 പേരാണ്. 48 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 26865 സംഭവങ്ങളാണ് സംസ്ഥാനത്ത് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.

വിശദമായ കണക്കു താഴെ കൊടുക്കുന്നു. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 2117 – 226- 4
തിരുവനന്തപുരം റൂറല്‍ – 322- 192- 0
കൊല്ലം സിറ്റി – 2510- 292- 2
കൊല്ലം റൂറല്‍ – 813- 43- 0
പത്തനംതിട്ട -81- 81- 0
ആലപ്പുഴ- 32- 22- 0
കോട്ടയം – 70- 71-0
ഇടുക്കി – 103- 29- 0
എറണാകുളം സിറ്റി – 38-23- 5
എറണാകുളം റൂറല്‍ – 76- 20- 5
തൃശൂര്‍ സിറ്റി -4- 4 – 0
തൃശൂര്‍ റൂറല്‍ – 14- 17 -1
പാലക്കാട് – 52- 71 – 11
മലപ്പുറം – 5- 8 – 0
കോഴിക്കോട് സിറ്റി – 16- 16-12
കോഴിക്കോട് റൂറല്‍ – 54-87- 8
വയനാട് – 5 -0- 0
കണ്ണൂര്‍ സിറ്റി – 39- 45 – 0
കണ്ണൂര്‍ റൂറല്‍ – 2 -2-0
കാസര്‍ഗോഡ് – 2 – 2 -0

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →