തിരുവനന്തപുരം: റംസാൻ നോമ്പ് കാലത്ത് പള്ളികളിലും മറ്റും സ്വീകരിക്കേണ്ട കോവിഡ് ജാഗ്രത നിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചു
1.അറുപത് വയസ് കഴിഞ്ഞവര്‍, രോഗികള്‍ തുടങ്ങിയവര്‍ കോവിഡ് വ്യാപനം കണക്കിലെടുത്ത് വീടുകളില്‍ നിന്നും മാത്രം പ്രാര്‍ത്ഥനകള്‍ നടത്തുക
2.ഇഫ്താര്‍ സംഗമങ്ങള്‍ പരമാവധി ഒഴിവാക്കുക
വീട്ടില്‍ സൗകര്യമുള്ളവര്‍ വീട്ടില്‍ തന്നെ നോമ്ബു തുറക്കുക
പള്ളിയില്‍ പോകുന്നവര്‍ വീട്ടില്‍ നിന്ന് അംഗശുദ്ധി ചെയ്ത് പോവുക
3.പള്ളിയില്‍ നിസ്കരിക്കാന്‍ പോകുന്നവര്‍ മുസ്സല്ല (നമസ്കരിക്കാനുള്ള പായ,വിരി) കൊണ്ടുപോവുക. പുറത്തും പള്ളിയിലും നിര്‍ബന്ധമായും മാസ്ക് ധരിക്കുക
4.പള്ളിയില്‍ പ്രാര്‍ത്ഥന സമയത്ത് സാമൂഹിക അകലം പാലിക്കുക,
പള്ളിയില്‍ നിന്ന് പ്രാര്‍ത്ഥന കഴിഞ്ഞ് വീട്ടില്‍ എത്തിയ ശേഷം കൈകള്‍ വൃത്തിയായി കഴുകുകയും വൃത്തിയായി കുളിക്കുകയും ചെയ്യുക
5.പള്ളിയിലുള്ള മുസല്ല, തൊപ്പി മുതലായവ ഉപയോഗിക്കുകയോ ഹൗളില്‍ (അംഗശുദ്ധി വരുത്താനുള്ള വെള്ളം സംഭരിച്ചിരിക്കുന്ന ടാങ്ക്, കുളം) നിന്ന് അംഗശുദ്ധി വരുത്താതിരിക്കുകയോ ചെയ്യുക
6.ആരാധനലായങ്ങളിലെ എ.സി ഒഴിവാക്കി, ജനവാതിലുകള്‍ തുറന്നിട്ട് മാത്രം പ്രാര്‍ത്ഥന നടത്തുക
7.ആരാധനാലയങ്ങളില്‍ കൈ അണുവിമുക്തമാക്കാനുള്ള സാനിറ്റൈസര്‍, കൈകഴുകാനുള്ള സോപ്പ്, വെള്ളം, തെര്‍മല്‍ സ്കാനര്‍ മുതലായവ ഉറപ്പുവരുത്തുക
8.ഇന്‍ഡോര്‍, ഔട്ട്ഡോര്‍ പരിപാടികളില്‍ പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം 75, 150 എന്ന നിലയില്‍ നിജപ്പെടുത്തിയ സാഹചര്യത്തില്‍ ആരാധനാലയങ്ങളില്‍ എത്തുന്നവരുടെ എണ്ണം മുകളില്‍ പറഞ്ഞ രീതിയില്‍ ക്രമപ്പെടുത്തുക