അഹമ്മദാബാദ്: ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്ക് ആവശ്യമായ ബെഡുകളുണ്ടെന്ന ഗുജറാത്ത് സര്‍ക്കാരിന്റെ അവകാശവാദത്തെ ചോദ്യം ചെയ്ത് ഹൈക്കോടതി. ബെഡുകള്‍ ഒഴിവുണ്ടെങ്കില്‍ എന്തുകൊണ്ടാണ് രോഗികളെ അഡ്മിറ്റ് ചെയ്യാന്‍ മടിക്കുന്നതെന്നാണ് ഹൈക്കോടതി ചോദിച്ചത്.
സംസ്ഥാനത്തെ ആശുപത്രികളിലും മറ്റു കോവിഡ് കേന്ദ്രങ്ങളിലുമായി 79,944 ബെഡുകളുണ്ടെന്നും ഇതില്‍ 55,783 എണ്ണത്തില്‍ മാത്രമാണ് രോഗികളുളളതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിനോട് പ്രതികരിക്കവെയാണ് കോടതിയുടെ ഭാഗത്തുനിന്ന് വിമര്‍ശനങ്ങളുണ്ടായത്.