കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പിടിച്ചെടുത്തത് 56.96 കോടി രൂപയുടെ സ്വര്‍ണം.കോവിഡ് പാശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ പകുതിയായതോടെ കേസുകളുടെ എണ്ണവും സ്വര്‍ണ്ണവും കുറഞ്ഞിട്ടുണ്ട്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 254 കേസുകളിലായിട്ടാണ് 56.96 കോടിപൂപയുടെ സ്വര്‍ണം പിടികൂടിയത്. എയര്‍ കസ്റ്റംസാണ് സ്വര്‍ണം പിടിച്ചത്.
2019-20 ല്‍ 79.21 കോടിയുടെസ്വര്‍ണം പിടിച്ചിരുന്നു. 405 കേസുകളില്‍ നിന്നായിട്ട് 232.25 കിലോ സ്വര്‍ണ്മമാണ് ഈ കാലയളവില്‍ കാലയളവില്‍ പിടികൂടിയത്. കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് ഡ്യെൂള്‍ഡ് സര്‍വീസുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉണ്ടായിരുന്നില്ല. പകരം വന്ദേഭാരത് ,ചാര്‍ട്ടേര്‍ഡ് സര്‍വീസുകള്‍, എയര്‍ ബബ്‌ള്‍ കരാര്‍ സര്‍വീസുകളായിരുന്നു വിദേശത്തേക്കുണ്ടായിരുന്നത്. 130.07 കിലോഗ്രം സ്വര്‍ണമാണ് ഈ കാലയളവില്‍ പിടികൂടിയത്. 65 കേസുകളില്‍ നിന്നായി 28.16 ലക്ഷത്തിന്റെ പുകയില ഉദ്‌പ്പന്നങ്ങളും കണ്ടെടുത്തിട്ടുണ്ട്.



