ബന്ധുനിയമനം; ലോകായുക്ത ഉത്തരവിനെതിരായ കെ ടി ജലീലിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഏപ്രിൽ 20 ചൊവ്വാഴ്ച വിധി പറയും

കൊച്ചി: ബന്ധുനിയമനത്തിൽ ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി കെ ടി ജലീല്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി 20/04/21 ചൊവ്വാഴ്ച വിധി പറയും. ചട്ടങ്ങള്‍ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് ജലീലിന്റെ വാദം.

ഹര്‍ജിയില്‍ പ്രാഥമിക വാദം ഹൈക്കോടതിയില്‍ നടക്കവേ ഏപ്രിൽ 13 ന് മന്ത്രി സ്ഥാനത്ത് നിന്നും കെ ടി ജലീല്‍ രാജി വച്ചിരുന്നു. ചട്ടങ്ങള്‍ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവിറക്കിയതെന്നായിരുന്നു സര്‍ക്കാരിന്റെയും നിലപാട്. ബന്ധുനിയമനത്തിലൂടെ ജലീല്‍ സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്നാണ് ലോകായുക്തയുടെ കണ്ടെത്തല്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →