മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോവിഡ് മുക്തനായി

തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോവിഡ് മുക്തനായി വീട്ടില്‍ തിരിച്ചെത്തി. അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി.ഉമ്മന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം അറിയിച്ചത്. . ‘ അപ്പ കോവിഡ് നെഗറ്റീവായി വീട്ടില്‍ തിരികെയെത്തി. നിങ്ങളുടെ ഏവരുടേയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി ‘ എന്നാണ് ചാണ്ടിഉമ്മന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഉമ്മന്‍ചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത് .തിരുവനന്തപുരത്തെ പുതുപ്പളളി ഹൗസില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക മാറ്റുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →