ലക്‌നൗ: ഞായറാഴ്ച ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സംസ്ഥാനമായി ഉത്തര്‍പ്രദേശും. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 104 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെയാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. അടിയന്തര സേവനങ്ങള്‍ മാത്രമേ ഞായറാഴ്ച പ്രവര്‍ത്തിക്കുകയുള്ളു. സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി പിഴ തുക ഇരട്ടിയാക്കി. 1000 രൂപയാണ് ഇപ്പോള്‍ പിഴ ഈടാക്കുന്നത്. ഫൈന്‍ ലഭിച്ചതിന് ശേഷവും ഇതാവര്‍ത്തിക്കുകയാണെങ്കില്‍ പിഴയുടെ പത്തിരട്ടി പണം നല്‍കേണ്ടി വരും.




