ഗാന്ധി നഗര്‍: ഡ്രൈവ് ത്രൂ ആര്‍ടി-പിസിആര്‍ ടെസ്റ്റുമായി അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. ആളുകള്‍ക്ക് കാറില്‍ നിന്ന് ഇറങ്ങാതെ പരിശോധന നടത്താന്‍ കഴിയുന്ന സംവിധാനമാണിത്. അഹമ്മദാബാദ് ജിഎംഡിസി മൈതാനത്തായിരുന്നു പരിപാടി.
സ്വകാര്യ ലബോറട്ടറിയുമായി സഹകരിച്ചാണ് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ ഈ സംവിധാനം ഒരുക്കിയത്. 800 രൂപയാണ് പരിശോധനാഫീസ്. നിരവധി പേരാണ് പരിശോധനയ്ക്കായി എത്തിയത്. പരിശോധന റിപ്പോര്‍ട്ട് 24-36 മണിക്കൂറിനുള്ളില്‍ എസ്.എം.എസ്, വാട്ട്സ്ആപ്പ് അല്ലെങ്കില്‍ ഇ-മെയില്‍ വഴി ലഭ്യമാക്കും.

