പ്രതിദിന കോവിഡ് കേസുകളിൽ ലോകത്ത് ഒന്നാമതെത്തി ഇന്ത്യ

ന്യൂഡൽഹി: പ്രതിദിന കൊവിഡ് കേസുകളിൽ ഇന്ത്യ ലോകത്ത് ഏറ്റവും മുന്നിലെത്തി. ദേശീയ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് 12/04/21 തിങ്കളാഴ്ച വൈകിട്ട് അവസാനിച്ച 24 മണിക്കൂറിനിടെ രാജ്യത്ത് രേഖപ്പെടുത്തിയ പുതിയ കൊവിഡ് കേസുകള്‍ 1,61,736 ആണ്.

ദിവസങ്ങൾക്ക് മുൻപ് വരെ അമേരിക്കയ്ക്കും ബ്രസീലിനും പിന്നിലായിരുന്നു ഇന്ത്യയുടെ സ്ഥാനം.

നിലവിൽ ചികിത്സയിലിരിക്കുന്നവരുടെ എണ്ണം 12 ലക്ഷം കടന്നു. തിങ്കളാഴ്ച മാത്രം 879 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് മൂലം ആകെ മരണപ്പെട്ടവരുടെ എണ്ണം ഇതോടെ 1,71,058 ആയി. തുടർച്ചയായി ആറാം ദിനമാണ് രാജ്യത്ത് പ്രതിദിന കൊവിഡ് രോഗനിരക്ക് ഒരുലക്ഷത്തിന്‌ മുകളിലേക്ക് ഉയരുന്നത്.

1.36 കോടിയോളം കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 10.85 കോടിയോളം ജനങ്ങൾ വാക്‌സിന്റെ ഒരു ഡോസെങ്കിലും ഇതിനകം സ്വീകരിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനാൽ പ്രതിരോധ നടപടികൾ വേഗത്തിലാക്കാനുള്ള മഹാ വാക്‌സിനേഷന്‍ ക്യാമ്പുകളും പല സംസ്ഥാനങ്ങളിലുമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →