തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: അപേക്ഷ ക്ഷണിച്ചു

April 12, 2021 - 9:06 pm

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ ഫ്രണ്ട് ഓഫീസ് കോ-ഓര്‍ഡിനേറ്ററുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള എം.എസ്.ഡബ്ല്യു ബിരുദവും, കംപ്യൂട്ടര്‍ ആപ്ലിക്കേഷനിലുള്ള ഡിഗ്രി/ഡിപ്ലോമയുമാണ് യോഗ്യത. 23,000 രൂപയാണ് പ്രതിമാസ വേതനം. അപേക്ഷകള്‍ മേയ് അഞ്ചിന് മുമ്പായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി മുമ്പാകെ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് 0468-2220141 എന്ന നമ്പരില്‍ ബന്ധപ്പെടാം.  

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *