കസ്റ്റഡിയില്‍ നിന്ന് ചാടിപോയ മോഷണക്കേസ് പ്രതിയെ പിടികൂടി

ആലപ്പുഴ: ആറന്മുളയില്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപോയ മോഷണക്കേസ് പ്രതിയെ പിടികൂടി. പന്നിവേലിച്ചിറ സ്വദേശി രതീഷിനെയാണ് വീടിന് സമീപത്തുനിന്ന് പിടികൂടിയത്. 10.4.2021 ന് രാത്രി വൈദ്യപരിശോധനക്കായി ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഇയാള്‍ ചാടിപ്പോയത്.

ബാറ്ററി കടയില്‍ നിന്ന് ബാറ്ററി മോഷ്ടിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ‌ചെയ്തത് . റിമാന്റ് ചെയ്യുന്നതിന് മുന്നോടിയായി ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനക്കായി എത്തിച്ച സമയത്താണ് രണ്ടുകയ്യിലും വിലങ്ങുമായി പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിലാണ് വീടിന് സമീപത്തുനിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →