തിരുവനന്തപുരം: ലോകായുക്ത വിധിയില്‍ കെടി ജലീല്‍ രാജിവെക്കേണ്ടതില്ലെന്ന മന്ത്രി എകെ ബാലന്റെ വാക്കുകള്‍ തള്ളി സിപിഐഎം പിബി അംഗം എംഎ ബേബി. രാജിക്കാര്യം സംബന്ധിച്ച് പാര്‍ട്ടി തീരുമാനമെടുത്തിട്ടില്ലെന്ന് ബേബി പറഞ്ഞു. 12/04/21 തിങ്കളാഴ്ച ഒരു വാർത്താ ചാനലിനോടായിരുന്നു എംഎ ബേബിയുടെ പ്രതികരണം.
ബാലന്റേത് നിയമമന്ത്രി എന്ന നിലയില്‍ നടത്തിയ അഭിപ്രായപ്രകടനമാണ്. പാര്‍ട്ടിയുടെ അഭിപ്രായം സെക്രട്ടറിയും കോടിയേരി ബാലകൃഷ്ണനും പറഞ്ഞു കഴിഞ്ഞു. ലോകായുക്ത പറഞ്ഞത് അസാധാരണമായ കാര്യമാണെന്നും എംഎ ബേബി പറഞ്ഞു.
കോടതി വിധി വന്നാല്‍ ഉടന്‍ രാജിവെക്കേണ്ടതില്ലെന്നായിരുന്നു എകെ ബാലന്റെ പ്രതികരണം. ഡെപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിക്കരുതെന്ന് വ്യവസ്ഥയില്ല. വിധിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജലീല്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ എന്ത് ചെയ്യണമെന്ന് ആലോചിക്കുമെന്നും ബാലന്‍ പറഞ്ഞിരുന്നു.