റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേന്ദ്ര മന്ത്രി പ്രഹ്‌ളാദ് ജോഷിയുടെ വീടിന് മുന്നില്‍ വെച്ച് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

April 11, 2021 - 10:03 am

ബംഗളൂരു: കേന്ദ്ര മന്ത്രി പ്രഹ്‌ളാദ് ജോഷിയുടെ വീടിന് മുന്നില്‍ വെച്ച് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ധാര്‍വാഡ് ഹുബ്ബളളി സ്വദേശിനിയും കര്‍ഷക തൊഴിലാളിയുമായ ശ്രീദേവി വീരണ്ണാ കന്നാര്‍(31) ആണ് മരിച്ചത്. കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പ്രളയത്തില്‍ വീട് തകര്‍ന്നതിന് നല്‍കിയ നഷ്ടപരിഹാരം അപര്യാപ്തമാണെന്നും കൂടുതല്‍ ധനസഹായം വേണമെന്നും ആവശ്യപ്പെട്ട് ആത്മഹത്യാ കുറിപ്പെഴുതിയ ശേഷമാണ് ഇവര്‍ മന്ത്രിയുടെ വീടിന് മുന്നിലെത്തി വിഷം കഴിച്ചത്. തുടര്‍ന്ന് ഹുബ്ബളളിയിലെ കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീദേവി കഴിഞ്ഞ ദിവമാണ് മരിച്ചത്.

സഹായം ആവശ്യപ്പെട്ട് മന്ത്രി പ്രഹ്ലാദ് ജോഷിയെ കാണാന്‍ പലതവണ ചെന്നിരുന്നു. ഇതിനായി ഡെല്‍ഹിയിലേക്കും ശ്രീദേവി പോയിരുന്നെങ്കിലും കാണാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *