ജാസിഗിഫ്റ്റിന്റെ പിതാവ് ഗിഫ്റ്റ് ഇസ്രയേല്‍ അന്തരിച്ചു

തിരുവനന്തപുരം : ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിന്റെ പിതാവ് ഗിഫ്റ്റ് ഇസ്രായേല്‍ അന്തരിച്ചു. 74 വയസായിരുന്നു. വിതുരയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. അസുഖബാധിതനായ അദ്ദേഹം കുറച്ചുനാളായി തിരുവനന്തപുരത്ത് ചികിത്സയിലായിരുന്നു.

കേരള സര്‍വകലാശാലയില്‍ അസിസ്റ്റന്റ് രജിസ്ട്രാറായിരുന്ന ഗിഫ്റ്റ് ഇസ്രായേല്‍ അവസാന നാളുകളില്‍ ജാസി ഗിഫ്റ്റിനൊപ്പം തിരുവനന്തപുരത്തായിരുന്നു താമസിച്ചിരുന്നത്. കുറച്ചുനാളുകള്‍ക്കുമുമ്പ് അസുഖം കൂടിയതോടെ തിരുവനന്തപുരത്തേക്ക ചികിത്സക്കായി കൊണ്ടുവരികയായിരുന്നു. എണാകുളത്തായിരുന്നു താമസം. ആശുപത്രിയിലെ ചികിത്സക്കുശേഷം വിതുരയിലെ താമസ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. 10.04.2021 ശനിയാഴ്ച കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.

Share
അഭിപ്രായം എഴുതാം