റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒറ്റ ഡോസ് വാക്സിൻ: ഇന്ത്യയിൽ ക്ലിനിക്കൽ പരീക്ഷണത്തിന് അനുമതി തേടി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍

April 10, 2021 - 4:33 pm

ന്യൂഡല്‍ഹി: ഒറ്റ ഡോസ് വാക്സിന് ഇന്ത്യയില്‍ ക്ലിനിക്കല്‍ പരീക്ഷണത്തിന് അനുമതി തേടി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍ ഇന്ത്യന്‍ ഡ്രഗ്സ് കണ്‍ഡ്രോളര്‍ ജനറലി (ഡി.സി.ജി.ഐ)നെ സമീപിച്ചു. കമ്പനിയുടെ വാക്സിന് നേരത്തേ ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയിരുന്നു.


ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് വാക്സിന് നിലവില്‍ അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ദക്ഷിണാഫ്രിക്ക, തായ്ലന്‍ഡ് തുടങ്ങിയവര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഡി.സി.ജി.ഐയുമായി ചര്‍ച്ച നടക്കുന്നുണ്ടെന്നു കമ്പനി വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്താനായി കമ്പനി ഇതുവരെ അപേക്ഷ നല്‍കിയിട്ടില്ല. വൈകാതെ അപേക്ഷ നല്‍കുമെന്നും ഇന്ത്യയില്‍ ക്ലിനിക്കല്‍ പഠനം ആരംഭിക്കാനാകുമെന്നാണു പ്രതീക്ഷയെന്നും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വക്താവ് പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *