കോഴിക്കോട്: കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ പരിശോധനക്ക് പത്തംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. അനസേ്‌തേഷ്യ, മെഡിസിന്‍ വിഭാഗം, മേധാവികളായ ഡോ. മുബാറക്, ഡോ. ജയേഷ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് ചികിത്സ. മുഖ്യമന്ത്രിക്ക് 24 മണിക്കൂര്‍ നിരീക്ഷണം ഏര്‍പ്പെടുത്തി. അദ്ദേഹത്തിന്റെ മകള്‍ വീണയും മരുമകന്‍ അഡ്വ. പിഎ മുഹമ്മദ് റിയാസും ഇവിടെ കോവിഡ് ചികിത്സയിലാണ് .
മുഖ്യമന്ത്രിയെ പിണറായിയിലെ വീട്ടില്‍ നിന്ന് 08/04/21 വ്യാഴാഴ്ച രാത്രി എട്ടിനാണ് വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട്ടെത്തിച്ചത്. ഭാര്യ കമലയും കൊച്ചുമകന്‍ ഇഷാനും ഒപ്പമുണ്ടായിരുന്നു. ഭാര്യക്ക് കോവിഡ് നെഗറ്റീവ് ആണ്. ഇഷാന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. . മകള്‍ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്കും രോഗം സ്ഥിരീകരിച്ചത്.
പേവാര്‍ഡ് കോംപ്ലക്‌സില്‍ ഒന്നാംനിലയിലെ മുറിയിലാണ് മുഖ്യമന്ത്രി. അദ്ദേഹത്തിനും കുടുംബാംഗങ്ങള്‍ക്കും കോവിഡ് ലക്ഷണങ്ങള്‍ ഒന്നും ഇല്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എംപി ശ്രീജയന്‍ അറിയിച്ചു.ഭരണ കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ മുറിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് ഉല്‍പ്പെടെ ഏര്‍പ്പെടുത്തിയട്ടുണ്ട്. സിറ്റിപോലീസ് കമ്മീഷണര്‍ എവി ജോര്‍ജിന്റെ നേതൃത്വത്തില്‍ സുരക്ഷയും ഒരുക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ തിരുവനന്തപുരത്തുന്നിന്ന് വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം വരും. അല്ലെങ്കില്‍ മുഖ്യ മ ന്ത്രിയെ തിരുവനന്തപുരത്തേക്ക് മാറ്റും

