ഇഡിക്കെതിരെയുളള കേസുകള്‍ ഹൈക്കോടതി 08/04/21 വ്യാഴാഴ്ച പരിഗണിക്കും

കൊച്ചി: സ്വര്‍ണ്ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ പേര്‌ പറയാന്‍ നിര്‍ബ്ബന്ധിച്ചെന്ന സന്ദീപ്‌ നായരുടെ പരാതിയില്‍ എന്‍ഫോഴ്‌‌സ്‌മെന്റ് ‌ ഡയറക്ട്രേറ്റിനെതിരെ ക്രൈംബ്രാഞ്ച്‌ രജീസ്‌റ്റര്‍ ചെയ്‌ത കേസ്‌ റദ്ദാക്കാന്‍ ഇ.ഡി.ഡെപ്യൂട്ടി ഡയറക്ടര്‍ പി.രാധാകൃഷ്‌ണന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി വിശദമായ വാദത്തിന്‌ വ്യാഴാഴ്ചത്തേക്ക്‌ മാറ്റിയിരുന്നു. 08/04/21 വ്യാഴാഴ്ച ഹര്‍ജി പരിഗണിക്കുന്നതുവരെ നടപടികള്‍ എടുക്കില്ലെന്ന്‌ സര്‍ക്കാരിന്റെ ഉറപ്പു രേഖപ്പെടുത്തിയാണ്‌ ജസറ്റീസ്‌ വി.ജി.അരുണിന്റെ തീരുമാനം.

മുഖ്യമന്ത്രിയുടെ പേര്‌ പറയാന്‍ ഇഡി ഭീഷണിപ്പെടുത്തിയെന്ന സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നുളള ക്രൈം ബ്രാഞ്ച്‌ കേസ്‌ റദ്ദാക്കാന്‍ പി.രാധാകൃഷ്‌ണന്‍ നേരത്തെ നല്‍കിയ ഹര്‍ജിയും ഇതോടൊപ്പം പരിഗണിക്കും. ഒരേ വിഷയത്തില്‍ രണ്ടുകേസുകള്‍ രജിസ്‌റ്റര്‍ ചെയ്യുന്നത്‌ നിയമപരമായി നില നില്‍ക്കില്ലെന്നും കേന്ദ്ര ഏജന്‍സി ഇഡിയുടെ അന്വേഷണം അട്ടിമറിക്കാനാണ്‌ തുടരെ തുടരെ കേസെടുക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. സന്ദീപിനെ ജയിലില്‍ ചോദ്യം ചെയ്യാന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി ക്രൈംബ്രാഞ്ചിന്‌ അനുമതി നല്‍കിയിരുന്നു. ഈ ഉത്തരവ്‌ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്‌. സ്വര്‍ണ കടത്തുേേകസില്‍ വിവധ ജയിലുകളില്‍ കഴിയുന്ന പ്രതികള്‍ക്ക്‌ സിആര്‍പിഎഫ്‌ ഉള്‍പ്പടെ മെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഇഡിക്കുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സ്‌റ്റേ ആവശ്യപ്പെട്ടെങ്കിലും ഹാജരാകാന്‍ സമയം വേണമെന്നും അതുവരെ സ്റ്റേ അനുവദിക്കരുതെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സീനിയര്‍ ഗവ. പ്ലീഡര്‍ സുമന്‍ ചക്രവര്‍ത്തി വാദിച്ചു. ഒരേവിഷയത്തില്‍ രണ്ടുകേസെടുത്തെന്ന ഹര്‍ജിക്കാരുടെ വാദം ശരിയല്ലെന്നും രണ്ടു സംഭവങ്ങളെ തുടര്‍ന്നാണ്‌‌ രണ്ടുകേസുകളെടുത്തതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സ്റ്റേ അനുവദിക്കുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ന്‌ ഹര്‍ജി പരിഗണിക്കുന്നതുവരെ അന്വേഷണം വൈകിപ്പിച്ചുകൂടേയെന്ന്‌ കോടതി ആരാഞ്ഞു. തുടര്‍ന്നാണ്‌ നടപടി എടുക്കില്ലെന്ന്‌ സര്‍ക്കാര്‍ അഭിഭാഷകന്‍ ഉറപ്പുനല്‍കിയത്‌

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →