ഛത്തീസ്‌ഘട്ടില്‍ ഏറ്റുമുട്ടലിനിടെ മാവോയിസ്‌റ്റുകള്‍ ബന്ധിയാക്കിയ സിആര്‍പിഎഫ്‌ കമാന്റര്‍ രാകേശ്വര്‍ സിംഹ്‌ മന്‍ഹാസിന്റെ ചിത്രം പുറത്തുവിട്ടു

റായ്‌പൂര്‍: ഛത്തീസ്‌ ഗഢിലെ ബസ്‌തര്‍ വനത്തില്‍ നടന്ന ഏറ്റുമുട്ടലിനിടെ മാവോയിസറ്റുകള്‍ ബന്ധിയാക്കിയ സിആര്‍പിഎഫ്‌ കോബ്ര യൂണിറ്റ്‌ കമാൻഡർ രാകേശ്വര്‍ സിംഹ്‌ മന്‍ഹാസിന്റെ ചിത്രം 7.4.2021 ബുധനാഴ്ച പുറത്തുവിട്ടു. താല്‍ക്കാലികമായി കെട്ടിയ ഓലഷെഡ്ഡില്‍ രാകേശ്വര്‍ സിംഗ്‌ പ്ലാസ്റ്റിക്‌ പായില്‍ ഇരിക്കുന്നതായിട്ടുളള ചിത്രമാണ്‌ പുറത്തുവിട്ടിട്ടുളളത്‌. ഇത്‌ മാവോയിസ്‌റ്റ്‌ ക്യാമ്പ്‌ ആകാമെന്നാണ്‌ വിലയിരുത്തല്‍. രാകേശ്വര്‍ സിംഗിന്‌ വെടിയേറ്റിരുന്നെന്നും ചികിതസയിലാണെന്നും പ്രസ്‌താവനയില്‍ പറയുന്നു.

അദ്ദേഹത്തിന്റെ മോചനത്തിന്‌ സോപാധിക മദ്ധ്യസ്ഥത ആകാമെന്ന്‌ മാവോയിസ്‌റ്റുകള്‍ അറിയിച്ചിട്ടുണ്ട്‌. രാകേശ്വര്‍ സിംഗിനെ തങ്ങള്‍ പിടിച്ചിട്ടുളളതായി മാവോയിസ്‌റ്റ്‌ ഗണ്ഡകാരണ്യ ദളം വക്താവ്‌ വികല്‍പ്പ 6.4.2021 ചൊവ്വാഴ്‌ച ഇറക്കിയ പ്രസ്‌താവനയില്‍ വ്യക്തമാക്കിയരുന്നു. അതിന്റെ തെളിവാണ്‌ 07/04/21 ബുധനാഴ്ച പുറത്തുവിട്ട ചിത്രം. ജവാന്റെ മോചനത്തിന്‌ ചര്‍ച്ചയാവാമെന്നും മദ്ധ്യസ്ഥരുടെ പേരുകള്‍ സര്‍ക്കാര്‍ മുന്‍കൂട്ടി പ്രഖ്യപിക്കണമെന്നും ചില നിബന്ധനകള്‍ പാലിച്ചാല്‍ ജവാനെ വിട്ടയക്കാമെന്നും അതുവരെ അദ്ദേഹം ഞങ്ങളോടൊപ്പം സുരക്ഷിതനായിരിക്കുമെന്നും പ്രസ്‌താവനയില്‍ അറിയിച്ചിട്ടുണ്ട്‌ എന്നാല്‍ ഉപാധികള്‍ എന്തൊക്കെയെന്ന്‌ വെളിപ്പെടുത്തിയിട്ടില്ല.

സൈന്യവുമായിട്ടുളള ഏറ്റുമുട്ടലില്‍ സ്‌ത്രീകളുള്‍പ്പടെ 5 മാവോയിസ്‌റ്റുകള്‍ കൊല്ലപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്‌. മാവോയിസ്‌റ്റ്‌ ആക്രമണത്തില്‍ 23 സൈനീകര്‍ വീരമൃത്യു പ്രാപിച്ചുവെന്നാണ്‌ ഔദ്യോഗിക അറിയിപ്പ്‌ . എന്നാല്‍ 24 ജവാന്മാരെ വധിച്ചെന്നും 31 പേര്‍ക്ക്‌ പരിക്കേറ്റെന്നും സേനയുടെ 14 ആയുധങ്ങളും രണ്ടായിരത്തിലധികം വെടിയുണ്ടകളും മറ്റുവസ്‌തുക്കളു ശേഖരിച്ചെന്നും പ്രസ്‌താവനയില്‍ അവകാശപ്പെട്ടു. പ്രസ്‌താവനയുടെ ആധികാരികത പരിശോധിച്ചുവരികയാണെന്ന്‌ ഹസ്‌തര്‍ റേഞ്ച്‌ ഐജി ഒ.പി സുന്ദര്‍രാജ്‌ പറഞ്ഞു. മാന്‍ഹാസിനെ കണ്ടെത്തിയട്ടില്ലെന്നും തെരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജവാനെ മോചിപ്പിക്കണമെന്ന്‌ ബസ്‌തറിലെ ആദിവാസി ആക്ടിവിസ്‌റ്റായ സോണിസോരി മാവോയിസ്‌റ്റുകളോടഭ്യര്‍ത്ഥിച്ചു. മോചനം വൈകിയാല്‍ ഏറ്റുമുട്ടല്‍ ഉണ്ടായ സ്ഥലത്തേക്ക്‌ താന്‍ പോകുമെന്നും മാവോയിസ്‌റ്റുകളോട്‌ സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഭര്‍ത്താവിനെ അടിയന്തിരമായി മോചിപ്പിക്കണമെന്ന്‌ അഭ്യര്‍ത്ഥിച്ച്‌ രാകേശ്വറിന്റെ ഭാര്യ മീനു പ്രധാമന്ത്രിക്കും അഭ്യന്തര മന്ത്രിക്കും കത്തയച്ചു. ജവാന്റെ മോചനം വൈകുന്നതില്‍ പ്രതിഷേധിച്ച്‌ കുടുംബാംഗങ്ങളും നാട്ടുകാരും ഇന്നലെ ജമ്മുകാഷ്‌മീര്‍ -പൂഞ്ച്‌ ഹൈവേ ഉപരോധിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →