മുംബൈ: നടിയും ബി.ജെ.പി. എം.പിയുമായ കിരണ്‍ ഖേറിനു രക്താര്‍ബുദമാണെന്നു സ്ഥിരീകരിച്ച് ഭര്‍ത്താവും നടനുമായ അനുപം ഖേര്‍. മള്‍ട്ടിപ്പിള്‍ മൈലോമ എന്ന രക്താര്‍ബുദം ബാധിച്ച് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലാണു കിരണ്‍.
‘കിരണിന് മള്‍ട്ടിപ്പിള്‍ സൈലോമ എന്ന രക്താര്‍ബുദം സ്ഥിരീകരിച്ച വിവരം എല്ലാവരേയും അറിയിക്കുകയാണ്. ഇപ്പോള്‍ അവള്‍ ചികിത്സയിലാണ്. പഴയതിലും ശക്തിയോടെഅവള്‍ തിരിച്ചുവരുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്. മികച്ച ഡോക്ടര്‍മാരുടെ പരിചരണം അവള്‍ക്ക് ലഭിക്കുന്നത് അനുഗ്രഹമായി കാണുന്നു. അവള്‍ എപ്പോഴും ഒരു പോരാളിയായിരുന്നു. നല്ലൊരു ഹൃദയത്തിന് ഉടമയായതിനാല്‍ ഒരുപാട് പേര്‍ അവളെ സ്നേഹിക്കുന്നുണ്ട്. അതിനാല്‍ നിങ്ങളുടെ പ്രാര്‍ത്ഥനയിലൂടെ അവള്‍ക്ക് സ്നേഹം പകരൂ. അവള്‍ സുഖം പ്രാപിച്ചു വരുന്നു, എല്ലാ പ്രാര്‍ഥനകള്‍ക്കും പിന്തുണയ്ക്കും നന്ദി’-അനുപം ഖേര്‍ ട്വീറ്റ് ചെയ്തു.ചണ്ഡീഗഡില്‍നിന്നുള്ള ലോക്സഭാംഗമാണ് കിരണ്‍. കഴിഞ്ഞ ദിവസം ബി.ജെ.പി. നേതാവ് അരുണ്‍ സൂദ്, കിരണിന്റെ രോഗവിവരം വെളിപ്പെടുത്തിയിരുന്നു.

