റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റിപ്പർ എന്ന പേരിലുള്ള സ്കെച്ച് വീഡിയോയായി കരിക്ക് നെറ്റ് ഫ്ലിക്സിലേക്ക്

April 1, 2021 - 9:49 pm

കൊച്ചി: തേരാപ്പാര എന്ന വെബ്സീരീസിലൂടെ ജനപ്രിയമായി മാറിയ കരിക്ക് നെറ്റ് ഫ്ലിക്സിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. യു ട്യൂബിലൂടെ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട കണ്ടന്റ് ക്രിയേറ്റർ മാരായി മാറിയിരുന്നു കരിക്ക്. വിവിധ പേരുകളിൽ പല വെബ് സീരിസുകളും വീഡിയോ കണ്ടന്റുകളും അവർ യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. നെറ്റ് ഫ്ലക്സിൽ കരിക്ക് ആദ്യമായി അവതരിപ്പിക്കുന്നത് റിപ്പർ എന്ന് പേരുള്ള സ്കെച്ച് വീഡിയോ ആയിട്ടാണ്. ഏപ്രിൽ മൂന്നിന് രാവിലെ 11 മണിക്കാണ് ഈ വീഡിയോ റിലീസ് ചെയ്യുന്നത്.

സമൂഹമാധ്യമ പേജുകളിലൂടെയാണ് കരിക്ക് പുതിയ പ്രഖ്യാപനം നടത്തിയത്. അനു കെ അനിയൻ, ജീവൻ സ്റ്റീഫൻ, അർജുൻ രത്തൻ, ശബരീഷ് സജിൻ, കിരൺ വിയ്യത്ത്, എന്നിവരടങ്ങിയ പോസ്റ്ററും അവർ പങ്കുവെച്ചിട്ടുണ്ട്.

ത്രില്ലർ സ്വഭാവത്തിലുള്ള കോമഡി വീഡിയോ ആയിരിക്കും റിപ്പർ എന്നാണ് സൂചന. നെറ്റ്ഫ്ലിക്സ് കൂടാതെ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിന്റെ ഐജി ടിവിയിലും റിപ്പർ റിലീസ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *