മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വീണ്ടും ലോക്കഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വന്നേക്കാമെന്ന് ഉപമുഖ്യമന്ത്രി അജിത് പവാര്‍. 2021 ഏപ്രില്‍ രണ്ടിന് ഇത് സംബന്ധിച്ച തീരുമാനം എടുക്കുമെന്നും പവാര്‍ വ്യക്തമാക്കി. പൂണെയില്‍ ചേര്‍ന്ന അവലോഹന യോഗത്തിന് ശേഷമാണ് മന്ത്രി ഈ വിവരം സൂചിപ്പിച്ചത്.
കഴിഞ്ഞ 25/03/21 വ്യാഴാഴ്ച മാത്രം ഇവിടെ കോവിഡ് സ്ഥിരീകരിച്ചവര്രുടെ എണ്ണം 31,000 ത്തില്‍ കൂടുതലാണ്. പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുകയാണെങ്കില്‍ ലോക്ക് ഡൗണിലേക്ക് പോകുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ ആദ്യത്തോടെ വലിയ കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജമാകുമെന്നും സ്വകാര്യ ആശുപത്രികളുടെ പകുതി കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി നീക്കി വയ്ക്കുമെന്നും അദ്ദഹം വ്യക്തമാക്കി.
ഹോളി ഉള്‍പ്പടെയുളള ആഘേഷങ്ങള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും . ഹോളി ദിവസത്തില്‍ ആളുകള്‍ കൂട്ടം കൂടുന്നത് വിലക്കിയിട്ടുണ്ട്. ആളുകള്‍ സാമൂഹ്യ അകലം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ക്കറ്റിലും സിനിമാ തീയേറ്ററുകളിലും, കല്ലാണങ്ങള്‍ക്കും 50 ശതമാനം പേര്‍മാത്രമേ പങ്കെടുക്കാന്‍ പാടുളളുവെന്നും അദ്ദേഹം വ്യക്തമാക്കി.

