പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ ധര്‍കര്‍ അന്തരിച്ചു

മുംബൈ: എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ അനില്‍ ധര്‍കര്‍ അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു.

മിഡ് ഡേ, ദ ഇന്‍ഡിപെന്‍ഡന്റ് തുടങ്ങിയ നിരവധി മാധ്യമങ്ങളുടെ എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന ധര്‍കര്‍ ഒരു പ്രമുഖ കോളമിസ്റ്റ് കൂടിയായിരുന്നു. കഴിഞ്ഞ 50 വര്‍ഷങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ കോളങ്ങള്‍ നിരവധി ഇന്ത്യന്‍-അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രത്യക്ഷപെട്ടിട്ടുണ്ട്.

നിരവധി ചരിത്രഗ്രന്ഥങ്ങളുടെ കര്‍ത്താവ് കൂടിയാണ് അദ്ദേഹം. മാഹാത്മഗാന്ധിയുടെ ദണ്ഡിയാത്രയുടെ ചരിത്രം പറയുന്ന ദി റോമാന്‍സ് ഓഫ് സാള്‍ട്ട് എന്ന പുസ്തകം ഏറെ പ്രശസ്തമാണ്. നാഷണല്‍ ഫിലിം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ തലവനായും പ്രവര്‍ത്തിച്ചിട്ടുണ്ട്..ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ്, ദൂര ദര്‍ശന്‍, ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവയുടെ ഉപദേശക സമിതി അംഗവും ആയിരുന്നു.

Share
അഭിപ്രായം എഴുതാം