റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുംബൈ സണ്‍റൈസ് ആശുപത്രിയില്‍ തീപ്പിടിത്തത്തില്‍ രണ്ട് മരണം

March 26, 2021 - 11:36 am

മുംബൈ: മുംബൈ സണ്‍റൈസ് ആശുപത്രിയില്‍ 25/03/21 വ്യാഴാഴ്ച രാത്രിയുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് മരണം. രാത്രി 12.30 ഓടെയായിരുന്നു തീപ്പിടിത്തമുണ്ടായത്. രോഗികളെ ഉടന്‍ തന്നെ പുറത്തെത്തിച്ചതിനാല്‍ കൂടുതല്‍ ദുരന്തം ഒഴിവായി. കോവിഡ് രോഗികളില്‍ 30 പേരെ മുലുന്ദ് ജംബോ സെന്ററിലേക്കും മൂന്ന് രോഗികളെ ഫോര്‍ട്ടിസ് ആശുപത്രിയിലേക്കും മറ്റുള്ളവരെ വിവിധ ആശുപത്രികളിലേക്കും മാറ്റിയതായി ഒരു മുതിര്‍ന്ന ഡോക്ടര്‍ അറിയിച്ചു. മാളില്‍ പ്രവര്‍ത്തിക്കുന്ന ഒരാശുപത്രി ആദ്യമായാണ് കാണുന്നതെന്നും ഗുരുതരമായ സാഹചര്യമാണതെന്നും മുംബൈ മേയര്‍ കിഷോരി പെഡ്‌നേക്കര്‍ പ്രതികരിച്ചു. ഡ്രീംസ് മാളിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ എഴുപതിലധികം കോവിഡ് രോഗികള്‍ അപകടസമയത്ത് ചികിത്സയിലുണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *