‘കാലുകൾ’ പ്രദർശിപ്പിച്ച മമത ബാനർജി ബംഗാൾ സംസ്കാരത്തെ അപമാനിച്ചുവെന്ന് ബിജെപി നേതാവ് ദിലീപ് ഘോഷ്

കൊൽക്കത്ത: സാരി ധരിച്ച് തന്റെ കാലുകൾ പ്രദർശിപ്പിച്ച മുഖ്യമന്ത്രി മമത ബാനർജി ബംഗാൾ സംസ്കാരത്തെ അപമാനിക്കുകയാണ് ചെയ്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷ൯ ദിലിപ് ഘോഷ്. 25/03/21 വ്യാഴാഴ്ച ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് പുരുലിയയിൽ തെരെഞ്ഞെടുപ്പ് റാലിക്കിടെ മുഖ്യമന്ത്രിക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങൾ ഘോഷ് ആവർത്തിച്ചത്.

“പശ്ചിമ ബംഗാളിൽ നമ്മുടെ അമ്മമാരും സഹോദരിമാരും സാരി ധരിക്കാറുണ്ട്. സാരി മാന്യതയുടെ ചിഹ്നമാണ്. അതുകൊണ്ടു തന്നെ പൊതുസമൂഹത്തിനിടയിൽ സാരി ധരിച്ച് ആരും മനപൂർവ്വം തന്റെ കാലുകൾ പ്രദർശിപ്പിക്കുന്നത് ശരിയല്ല. സ്ത്രീകൾക്ക് പോലും ഇതിഷ്ടമല്ല. ഇതാണ് ഞാ൯ ചോദ്യം ചെയ്തത്.” അദ്ദേഹം പറഞ്ഞു.

”സ്ത്രീകളെ അപമാനിക്കുന്നതല്ല എന്റെ കമന്റ്. യഥാർത്ഥത്തിൽ മമതയാണ് നമ്മുടെ സംസ്കാരത്തെ അപമാനിച്ചത്. അതാണ് ഞാ൯ എതിർത്തത് ” ദിലീപ് ഘോഷ് കൂട്ടിച്ചേർത്തു.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്ക്കെതിരെ ദിലീപ് ഘോഷ് നടത്തിയത് അശ്‌ളീല പരാമർശങ്ങളാണെന്ന് ആക്ഷേപമുയർന്ന സാഹചര്യത്തിലാണ് വിശദീകരണം.

“കാലുകൾ കാണിക്കാൻ മമതയ്ക്ക് താല്പര്യമുണ്ടെങ്കിൽ, സാരിയേക്കാൾ ഇടാൻ നല്ലത് ബർമുഡയാണ് ” എന്നതായിരുന്നു ഘോഷിന്റെ പരാമർശം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →