റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തമിഴ് റാപ്പ് സോങ് എൻജോയ് എൻജാമി തരംഗമായി

March 25, 2021 - 11:59 am

സന്തോഷ് നാരായണൻ സംവിധാനം ചെയ്ത തികച്ചും വ്യത്യസ്തമായ ഒരു വിഷ്വൽ ട്രീറ്റും അതിഭീകരമായ ഫീലും പ്രേക്ഷകരിലേക്ക് പകർന്ന് രണ്ടാഴ്ചകൊണ്ട് അഞ്ച് കോടിയിലധികം വ്യൂവേഴ്സുമായി മുന്നേറിക്കൊണ്ടിരിക്കുന്ന എന്ന ഒരു തമിഴ് റാപ്പ് സോങ് ആണ് എൻജോയ് എൻജാമി . ഇതിനോടകംതന്നെ ലോകത്തിലെ എല്ലാ കോണിലും ഈ സോങ് എത്തിയിട്ടുണ്ട്. ഇതുവരെ തമിഴകം കേട്ടതിൽ വച്ച് ഏറെ വ്യത്യസ്തമാണ് എൻജോയ് എൻജാമിയുടെ മ്യൂസിക് . അതുതന്നെയാണ് അതിന്റെ ഹൈലൈറ്റ് .

ട്രോളുകൾ ഏറെ വന്നിട്ടുള്ള ഈ പാട്ടിന്റെ ഉദ്ദേശവും അർത്ഥവും ഒക്കെ എണ്ണി പറഞ്ഞുകൊണ്ട് ട്രോളുകൾ വിമർശിക്കുന്നവരും കുറവല്ല. തമിഴ്നാട്ടിലെ കർഷകരുടെ ജീവിതവും സംസ്കാരവും ഒക്കെയാണ് ഈ എൻജോയ് എഞ്ചാമി സംസാരിക്കുന്നത്. എപ്പോഴും കേട്ടു കൊണ്ടിരിക്കാൻ തോന്നുന്ന ഭംഗിയുള്ള ഈ പാട്ടിൽ പാട്ട് പറയുന്ന രാഷ്ട്രീയം തന്നെയാണ് മികച്ചതായി നിൽക്കുന്നത്. തമിഴ്കത്തിന്റെ തനതായ എല്ലാ സംസ്കാരത്തെയും ആചാരത്തെയും തൊട്ടു പോകുന്നതാണ് ഈ പാട്ടിലെ വരികളും വിഷ്വൽസും . കലാകാരന്റെ ഉയർത്തെഴുന്നേൽപ്പും സാധാരണമനുഷ്യരുടെ ജീവിതവുമെല്ലാം പറയുന്ന എൻജോയ് എഞ്ചാമി സിനിമാ മേഖലയിലുള്ള പല സ്റ്റാറുകളും ഇതിനോടകംതന്നെ അവരുടെ ഫേസ്ബുക്ക് പേജിലും ട്വിറ്ററിലും ഒക്കെ പങ്കുവെച്ചു കഴിഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *